കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ അറ്റകുറ്റപണി ഉടമകളായ കെടിഡിഎഫ്‌സി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി

OCTOBER 24, 2026, 12:27 AM

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ അറ്റകുറ്റപണി ഉടമകളായ കെടിഡിഎഫ്‌സി തന്നെ ചെയ്യണമെന്ന് ഉത്തരവിറക്കി ഹൈക്കോടതി.വിഷയത്തിൽ അലിഫ് ബിൽഡർസ് ആണ് കോടതിയെ സമീപിച്ചത്.

അറ്റക്കുറ്റപണിക്ക് 30 കോടിയാണ് ഐഐടി കണക്കാക്കിയത്. ഒടുവിൽ ബർട്ടൺഹിൽ എഞ്ചിനീയറിങ് കോളേജ് നടത്തിയ പഠനത്തിൽ ഇത് 6.3 കോടി ആയി കുറഞ്ഞു. ഇതുവരെ കിട്ടാത്ത വാടക പിടിക്കാനും കോടതി വിധിയോടെ വഴി തെളിഞ്ഞിട്ടുണ്ട്.

അലിഫ് ബിൽഡേർസിൽ വാടക കുടിശിക പിടിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. നൽകിയില്ലെങ്കിൽ കരാർ വ്യവസ്ഥ പ്രകാരം നടപടി എടുക്കാം.

vachakam
vachakam
vachakam

വിള്ളൽ അടക്കമുള്ള പ്രശ്നത്തിന് ചെന്നൈ ഐഐടി നിർദേശിച്ച അറ്റകുറ്റപണി ആര് ചെയ്യുമെന്നത് വിവാദമായിരുന്നു. ഉടമസ്ഥരും, വാടകക്കാരും തർക്കമായതോടെ പണി നടന്നിരുന്നില്ല. ഇതിലാണ് ഹൈക്കോടതി വിധി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam