എസ്എംഎ മരുന്ന് വിവാദം; മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്ന് 

OCTOBER 23, 2026, 11:02 PM

തിരുവനന്തപുരം: എസ്എംഎ  മരുന്ന് വിവാ​ദം എൽഡിഎഫിനെ തന്നെ തിരിഞ്ഞുകൊത്തുന്നു?  മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചീഫ് സെക്രട്ടറിക്ക്  സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ നൽകിയ കത്തിലാണ് സുപ്രധാന വിവരമുള്ളത്.

മെയ് 8 നായിരുന്നു വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന ടെക്നിക്കൽ കമ്മിറ്റി നാറ്റ്ക്കോ മരുന്ന് ശുപാർശ ചെയ്തത്. സംസ്ഥാന മിഷൻ ഡയറക്ടർ യുഡിഎഫ് സർക്കാർ അധികാരമേറ്റത്തിന് പിന്നാലെ കത്ത് നൽകുകയായിരുന്നു.

 നാറ്റ്കോ മരുന്ന് ശുപാർശ ചെയ്തുകൊണ്ട് ടെക്നിക്കൽ കമ്മിറ്റി നൽകിയ നിർദ്ദേശങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തിയ കത്താണ് നൽകിയത്. എൽഡിഎഫ് സർക്കാർ നിയമിച്ച സംസ്ഥാന നോഡൽ ഓഫീസർ ഡോ. യു ആർ രാഹുൽ ഒപ്പിട്ടാണ് കത്ത് നൽകിയത്. ഈ കത്തിൻറെ അടിസ്ഥാനത്തിൽ ആയിരുന്നു യുഡിഎഫ് സർക്കാർ മരുന്നു വാങ്ങാൻ കരാർ ഉണ്ടാക്കിയത്.

vachakam
vachakam
vachakam

 കഴിഞ്ഞ ദിവസം മുതലാണ് എസ്എംഎ ക്ലിനിക്കുകളിലൂടെ ഇന്ത്യൻ നിർമിതമായ പുതിയ മരുന്ന് ആരോഗ്യ വകുപ്പ് വിതരണം ചെയ്ത് തുടങ്ങിയത്. ഇന്ത്യൻ മരുന്നിലെ കവറിൽ ഡോക്ടേഴ്സ് സാമ്പിൾ എന്ന് രേഖപ്പെടുത്തിയിരുന്നത് രക്ഷിതാക്കൾക്ക് ആശങ്കയുണ്ടാക്കി. പുതിയ മരുന്നിൻറെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയില്ലെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടതോടെ മരുന്ന് വിവാദം തുടങ്ങുകയായിരുന്നു, ഇത് പ്രതിപക്ഷവും ഏറ്റുപിടിച്ചതോടെ വിവാദം കത്തിക്കയറുകയായിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam