സ്‌ക്വാഷിൽ എട്ട് തവണ ലോകചാമ്പ്യനായ നൂർ എൽ ഷെർബിനിയെ അട്ടിമറിച്ച് അനാഹത് സിംഗ്

OCTOBER 24, 2026, 3:52 AM

ഷിക്കാഗോ: എട്ട് തവണ ലോകചാമ്പ്യനായിട്ടുള്ള സ്‌ക്വാഷിലെ ഇതിഹാസ താരം നൂർ എൽ ഷെർബിനിയെ അട്ടിമറിച്ച് ഇന്ത്യയുടെ യുവതാരം അനാഹത് സിംഗ്. ഷിക്കാഗോ ഓപ്പണിന്റെ പ്രീ ക്വാർട്ടറിലായിരുന്നു അനാഹതിന്റെ അട്ടിമറി വിജയം.

നിലവിൽ ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനക്കാരിയായ ഈജിപ്ഷ്യൻ താരത്തിനെതിരെ 11-8, 11-8, 11-7നാണ് അനാഹത്ത് വിജയം നേടിയത്. ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ നേട്ടവുമായാണ് ലോക റാങ്കിംഗിൽ 15-ാമതുള്ള അനാഹത് ഷിക്കാഗോ ഓപ്പണിനെത്തിയത്. നൂർ എൽ ഷെർബിനി തന്റെ റോൾ മോഡലാണെന്നും അവരുടെ ഓരോ മത്സരവും കണ്ടാണ് താൻ വളർന്നതെന്നും അനാഹത് മത്സശേഷം പ്രതികരിച്ചു.

30കാരിയായ നൂർ എൽ ഷെർബിനി എട്ട് തവണ ലോകചാമ്പ്യനായിട്ടുണ്ട്. നാല് തവണ വെള്ളിയും നേടി. ലോക ടീം ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണവും നേടിയിട്ടുണ്ട് ഈ മുൻ ലോക ഒന്നാം നമ്പർ താരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam