ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ആഴ്‌സനലിന് ജയം, മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില

OCTOBER 20, 2026, 8:10 AM

ലണ്ടൻ: ഇംഗ്‌ളീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആഴ്‌സനൽ ഏകപക്ഷീയമായ ഒരു ഗോളിന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോൽപ്പിച്ചു. 80-ാം മിനിട്ടിൽ നോനി മദൂക്കെയാണ് സ്‌കോർ ചെയ്തത്.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമുമായി സമനിലയിൽ പിരിഞ്ഞു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 73-ാം മിനിട്ടിൽ ബ്രയാൻ എംബ്യുമോയിലൂടെ മാഞ്ചസ്റ്ററാണ് ആദ്യം മുന്നിലെത്തിയത്. ഇൻജുറി ടൈമിൽ ഡൊമിനിക്ക് സൊലാങ്കെയാണ് സമനില ഗോൾ നേടിയത്. 78-ാം മിനിട്ടിൽ ബെന്റാംകർ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ടോട്ടൻഹാം മത്സരം പൂർത്തിയാക്കിയത്.

ലീഗിൽ ഏഴ് മത്സരങ്ങൾ പിന്നിട്ടപ്പോൾ 21 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 18 പോയിന്റുമായി ആഴ്‌സനൽ രണ്ടാമതാണ്. ഏഴ് പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് 13-ാം സ്ഥാനത്താണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam