നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്

OCTOBER 19, 2026, 5:01 AM

ഗോഹട്ടി : ഐ.എസ്എൽ ഫുട്‌ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒന്നിനെതിരെ നാലുഗോളുകൾക്ക് തോറ്റ് കേരള ബ്‌ളാസ്റ്റേഴ്‌സ്. സീസണിലെ ബ്‌ളാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ഒരു ഗോളടിച്ച് ബ്‌ളാസ്റ്റേഴ്‌സ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും രണ്ട് ഗോളുകൾകൂടി നേടി നോർത്ത് ഈസ്റ്റ് വിജയത്തിലേക്ക് മുന്നേറി. ബ്‌ളാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ തോൽവിയാണിത്.

15,70 മിനിട്ടുകളിലായി അലാദീൻ അജാരേയ്, 45-ാം മിനിട്ടിൽ ആന്റോണിയോ മൊയാനോ, 82-ാം മിനിട്ടിൽ സി.കെ അമൻ എന്നിവരാണ് നോർത്ത് ഈസ്റ്റിനുവേണ്ടി സ്‌കോർ ചെയ്തത്. 60-ാം മിനിട്ടിൽ മോമോ യാൻസനാണ് ബ്‌ളാസ്റ്റേഴ്‌സിന്റെ ഗോളടിച്ചത്.

രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്നുപോയിന്റുള്ള ബ്‌ളാസ്റ്റേഴ്‌സ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് താണു. അടുത്ത ഞായറാഴ്ച കൊച്ചിയിൽ മുംബയ് സിറ്റിക്ക് എതിരെയാണ് ബ്‌ളാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam