ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7:30-നാണ് മത്സരം ആരംഭിക്കുക. യൂട്യൂബിലൂടെ മത്സരം തത്സമയം കാണാൻ സാധിക്കും.
ഇന്റർകാശിനെതിരായ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ഇംഗ്ലീഷ് പരിശീലകൻ ആഷ്ലി വെസ്റ്റ് വുഡിന്റെ തന്ത്രങ്ങളാണ് മഞ്ഞപ്പടയുടെ കരുത്ത്. സൂപ്പർതാരം അഡ്രിയാൻ ലൂണ ഇന്ന് കളിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
പുതുതായി ടീമിലെത്തിയ വിദേശതാരം മോമോ യാൻസെൻ ആദ്യ ഇലവനിൽ ഇടം നേടിയേക്കും. ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രീനും യാൻസെനും ചേരുമ്പോൾ എതിരാളികൾക്ക് കടുത്ത വെല്ലുവിളിയാകും. മോണ്ടനെഗ്രോ താരം നെബോസ കൊസോവിച്ചും വിബിൻ മോഹനുമാകും മധ്യനിരയെ നിയന്ത്രിക്കുക. പ്രതിരോധത്തിൽ ജെയിംസ് ബോൾട്ടൺ കളിക്കും. ഫാലു എൻഡിയ ടീമിനൊപ്പം ചേർന്നെങ്കിലും കളിക്കുമോയെന്നതിൽ വ്യക്തതയില്ല.
കഴിഞ്ഞ മത്സരത്തിൽ വമ്പന്മാരായ മോഹൻ ബഗാനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എത്തുന്നത്. മോഹൻ ബഗാനെതിരെ ഇഞ്ച്വറി ടൈമിൽ മലയാളി താരം എംഎസ് ദിതിൻ നേടിയ ഗോളിലാണ് നോർത്ത് ഈസ്റ്റ് വിജയം സ്വന്തമാക്കിയത്. മൊറോക്കോ താരം അലാദിൻ അജാരെയും സെർബിയക്കാരൻ നിക്കോള നിങ്കോവിച്ചും ബ്ലാസ്റ്റേഴ്സിന് വലിയ തലവേദന സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
English Summary: Kerala Blasters will face NorthEast United in the Indian Super League match today at the Indira Gandhi Athletic Stadium in Guwahati starting at 7:30 PM. Blasters are confident after their two-goal victory against Interkashi in the first match. NorthEast United, on the other hand, defeated Mohun Bagan in their last game, with Malayali player MS Dithin scoring the winning goal in injury time.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kerala Blasters, NorthEast United, ISL, Indian Super League, Football News Malayalam, Sports News
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
