ആശ്വാസ സമനിലയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

NOVEMBER 9, 2026, 8:25 AM

ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ, ആസ്റ്റൺ വില്ലയ്‌ക്കെതിരെ 4-4 സമനില പിടിച്ചെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വമ്പൻ തിരിച്ചുവരവ്.

രണ്ട് തവണ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം മികച്ച പ്രകടനത്തോടെ തിരിച്ചുവന്ന് രണ്ട് ഗോളുകൾ വീതം നേടി സമനിലയും ഒരു പോയിന്റും സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ നാല് മിനിറ്റിനുള്ളിൽ തന്നെ അലിസണിലൂടെയും നിക്കോളാസ് ജാക്‌സണിലൂടെയും ഗോളുകൾ നേടി ആസ്റ്റൺ വില്ലയ്ക്ക് 2-0 ലീഡ് നേടിക്കൊടുത്തു. എന്നാൽ, 16-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയിലൂടെ ഗോൾ മടക്കി യുണൈറ്റഡിന് പ്രതീക്ഷ നൽകി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് യൂറി ടൈലെമാൻസ് ഗോൾ നേടിയതോടെ സ്‌കോർ 2-2 എന്ന നിലയിലായി.

രണ്ടാം പകുതിയിൽ 48-ാം മിനിറ്റിൽ ജോൺ മക്ഗിൻ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെ ആസ്റ്റൺ വില്ല വീണ്ടും മത്സരത്തിൽ മുന്നിലെത്തി. അഞ്ച് മിനിറ്റിനുശേഷം, യുണൈറ്റഡ് പ്രതിരോധത്തിലുണ്ടായ പിഴവ് മുതലെടുത്ത് ലിയോൺ ഗോറെറ്റ്‌സ്‌ക വില്ലയുടെ ലീഡ് 4-2 ആക്കി ഉയർത്തി. പ്രതിരോധത്തിലെ പിഴവുകൾ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നോട്ടുകൊണ്ടുപോയി. എന്നാൽ തുടർന്ന് പകരക്കാരെ ഇറക്കിയുള്ള മാറ്റങ്ങൾ മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു. പാട്രിക് ഡോർഗു, മേസൺ മൗണ്ട്, ഷിയ ലേസി, ജോഷ്വ സിർക്‌സീ എന്നിവരെ കളത്തിലിറക്കി ആക്രമണം ശക്തമാക്കി. സ്റ്റോപ്പേജ് ടൈമിൽ സിർക്‌സീ ഗോൾ നേടിയതോടെ സ്‌കോർ 3-4 എന്ന നിലയിലായി.

vachakam
vachakam
vachakam

മത്സരത്തിന്റെ അവസാന നിമിഷം വരെ നാടകീയത തുടർന്നു, സ്റ്റോപ്പേജ് ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഡോർഗു സമനില ഗോൾ നേടിയതോടെ സ്‌കോർ 4-4 ആയി. ഇതോടെ ഹോം ഗ്രൗണ്ടിലെ ആരാധകർ ആവേശത്തിലായി. അവസാന നിമിഷം വിജയം നേടാനുള്ള അവസരം യുണൈറ്റഡിന് ലഭിച്ചെങ്കിലും, മേസൺ മൗണ്ട് നൽകിയ പാസ് സഹതാരത്തിലേക്ക് എത്തിയില്ല.  ആദ്യ 10 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ അവർ പോയിന്റ് പട്ടികയിൽ 18-ാം സ്ഥാനത്താണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam