മേജർ സോക്കർ ലീഗിൽ തുടർച്ചയായി രണ്ടാതവണയും ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ലയണൽ മെസി

NOVEMBER 8, 2026, 1:57 AM

ഇന്റർ മയാമിക്കൊപ്പം തുടർച്ചയായ രണ്ടാം തവണയും മേജർ സോക്കർ ലീഗിലെ ഗോൾവേട്ടക്കാരനിൽ ഒന്നാമനായി ലയണൽ മെസി. 26 ഗോളും 13 അസിസ്റ്റുമാണ് ഈ സീസണിൽ മെസിയുടെ പേരിലുള്ളത്. ഇതോടെയാണ് മെസി തുടർച്ചയായ രണ്ടാം ഗോൾഡൻ ബൂട്ട് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ പീറ്റർ മൂസയെ മറികടന്നാണ് മെസി ഇത്തവണ ഗോൾഡൻ ബൂട്ടിലേക്കെത്തിയത്.

ഇന്റർ മയാമിയുടെ സീസണിലെ അവസാന എം.എൽ.എസ് മത്സരത്തിൽ 3-3 സമനിലയാണ് ടീമിന് നേരിട്ടത്. ലയണൽ മെസിക്ക് ഗോളടിക്കാൻ സാധിച്ചില്ലെങ്കിലും നിർണ്ണായക സമനില നേടിയെടുക്കാനായി.

അവസാന സീസണിൽ 29 ഗോളുകൾ നേടിയാണ് മെസി ഗോൾഡൻ ബൂട്ടിലേക്കെത്തിയത്. ഇത്തവണ ആ നേട്ടത്തിലേക്കെത്താൻ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനം തന്നെ മെസി കാഴ്ചവെച്ചു. മേജർ ലീഗ് സോക്കറിന്റെ ചരിത്രത്തിൽ തുടർച്ചയായി രണ്ട് തവണ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ താരമായി മാറാനും മെസിക്ക് സാധിച്ചു.

vachakam
vachakam
vachakam

ഈ സീസണിൽ ഇന്റർ മയാമി ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. 34 മത്സരത്തിൽ 16 ജയവും 12 സമനിലയും ആറ് തോൽവിയും ഉൾപ്പെടെ 60 പോയിന്റോടെ ഇന്റർ മയാമി രണ്ടാം സ്ഥാനത്താണുള്ളത്. അവസാന മൂന്ന് മത്സരത്തിൽ രണ്ട് സമനിലയാണ് ടീമിന് നേരിടേണ്ടി വന്നത്. ഈ സീസണിൽ 80 ഗോളുകൾ അടിച്ചെടുത്ത് റെക്കോഡിടാനും ഇന്റർ മയാമിക്കായി.
ഗോളടിക്കുന്നതോടൊപ്പം ഗോളടിപ്പിക്കാനുള്ള വഴി തുറന്നും മെസി കൈയടി നേടിയെടുത്തു. 183 ഷോട്ടുകളാണ് ഇത്തവണ തൊടുത്തത്. ലീഗ് ചരിത്രത്തിൽത്തന്നെ ഇത് ഏറ്റവും ഉയർന്ന നേട്ടമാണ്. 76 ടാർഗറ്റ് ഷോട്ടുകളും മെസി നേടിയെടുത്തു. ലയണൽ മെസി ക്യാപ്ടൻ റോളിലും ഇന്റർ മയാമിക്കായി തിളങ്ങുകയാണ്.

മെസിക്കൊപ്പം ലൂയിസ് സുവാരസും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 17 ഗോളും ഏഴ് അസിസ്റ്റുമായി തകർപ്പൻ പ്രകടനത്തോടെയാണ് സുവാരസും കൈയടി നേടിയെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam