അർജുൻ രാജ്പുത്തിന്റെ സെഞ്ച്വറി പാഴായി, അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനോട് തോറ്റ് ഇന്ത്യ

NOVEMBER 9, 2026, 1:33 AM

മസ്‌കറ്റ് : ഒമാനിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.3 ഓവറിൽ 128 റൺസിന് ആൾഔട്ടായി. എന്നാൽ പാകിസ്ഥാൻ 48.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

42 റൺസ് എടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായിരുന്ന ഇന്ത്യയെ സെഞ്ച്വറി നേടി പോരാടിയ അർജുൻ രാജ്പുത്താണ് (107) 200 കടത്തിയത്. 85 പന്തുകളിൽ 11 ഫോറുകളും അഞ്ച് സിക്‌സുകളുമടക്കമാണ് അർജുൻ സെഞ്ച്വറിയടിച്ചത്. ആര്യവീർ സെവാഗ് 22 റൺസും കാവ്യ പരേഷ് പട്ടേൽ 23 റൺസും നേടി. അൻവയ് ദ്രാവിഡ് (10), ക്യാപ്ടൻ ലക്ഷ്യ റയ്ചന്ദാനി (0), വി.കെ വിനീത് (8), യശ്‌വർദ്ധൻ ചൗഹാൻ (1) എന്നിവർ നിരാശപ്പെടുത്തി.

പാകിസ്ഥാനുവേണ്ടി അലി റാസ, റിസ്വാനുള്ള, നിഖാബ് ഷഫീഖ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ഒരു ഘട്ടത്തിൽ 61/5 എന്ന നിലയിലായിരുന്ന പാകിസ്ഥാനെ പുറത്താകാതെ സെഞ്ച്വറി നേടിയ ഹംസ സഹൂറാണ് (100*) വിജയത്തിലെത്തിച്ചത്.

vachakam
vachakam
vachakam

ചൊവ്വാഴ്ച യു.എ.ഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam