ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്‌ബോളിൽ അട്ടിമറിയിലൂടെ കിരീടം ചൂടി നൈജീരിയ. മൊറോക്കോയിലെ റാബത്തില് നടന്ന മത്സരത്തിൽ ജപ്പാനെ 2-1ന് പരാജയപ്പെടുത്തിയാണ് നൈജീരിയ തങ്ങളുടെ ചരിത്രത്തിലാദ്യമായി ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യം കൂടിയാണ് നൈജീരിയ.
2022ലെ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ നൈജീരിയ നാല് വർഷത്തിന് ശേഷം സ്വപ്നം സഫലമാക്കി. സെമിഫൈനലിൽ ബ്രസീലിനെതിരേ രണ്ട് ഗോളുകൾ നേടിയ ബഷീറു ഫൈനലിലും മികച്ച പ്രകടനം നടത്തി. മേരി ഡണ്സ്റ്റൻ നൽകിയ പാസ് ഗോളാക്കി 39-ാം മിനിറ്റിൽ ടീമിനായി സ്‌കോറിംഗ് തുടങ്ങി. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റിനുള്ളിൽ എസ്തർ സ്റ്റീഫൻ നൽകിയ പാസ് ഒലുബുബു ഗോളാക്കി മാറ്റിയതോടെ ലീഡ് രണ്ടായി.
2014ലെ ചാമ്പ്യന്മാരും നാലുതവണ ഫൈനലിൽ മാറ്റുരച്ചിട്ടുമുള്ള ജപ്പാൻ അവസാന നിമിഷങ്ങളിൽ ഗോളിനായി പരിശ്രമിച്ചതിന്റെ ഫലമായി 80-ാം മിനിറ്റിൽ ഫുകി ഇറ്റോയിലൂടെ പരാജയഭാരം കുറച്ചു.
അവസാന 10 മിനിറ്റിൽ സമനില ഗോളിനായി ജപ്പാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും നൈജീരിയ ശക്തമായ പ്രതിരോധത്തിൽ തട്ടി വിഫലമായി. 2022ലെ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടിയതാണ് നൈജീരിയയുടെ നേരത്തേയുള്ള മികച്ച പ്രകടനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
