ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026-27 സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ രണ്ടാം മത്സരം ഒക്ടോബർ 18ന് നടക്കാൻ പോവുകയാണ്. കരുത്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളാവുന്നത്. മോഹൻ ബഗാനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലെത്തുന്ന നോർത്ത് ഈസ്റ്റിനെ പൂട്ടാൻ കേരള ബ്ലാസ്റ്റേഴ്സിന് നന്നായി തന്നെ വിയർക്കേണ്ടി വരുമെന്നുറപ്പാണ്.
ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് സന്തോഷം നൽകുന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം അഡ്രിയാൻ ലൂണയുമായുള്ള കരാർ നടപടികൾ ടീം പൂർത്തിയാക്കിയാക്കിയിരിക്കുകയാണ്. നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് അഡ്രിയാൻ ലൂണ എത്തിയിരുന്നു. എന്നാൽ ഇന്റർ കാശിക്കെതിരായ ആദ്യ മത്സരം അദ്ദേഹത്തിന് കളിക്കാനായിരുന്നില്ല. ഇതിന് കാരണം കരാർ പൂർത്തിയാകാത്തതായിരുന്നു.
എന്നാൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായിത്തന്നെ അഡ്രിയാൻ ലൂണയുമായുള്ള കരാർ നടപടി പൂർത്തിയാക്കിയ വിവരം അറിയിച്ചിരിക്കുകയാണ്. ഇതോടെ ആരാധകരും വലിയ പ്രതീക്ഷയിലാണുള്ളത്. നോർത്ത് ഈസ്റ്റിനെതിരേ അഡ്രിയാൻ ലൂണ കളിക്കുമെന്നാണ് ഇപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതിനോടകം ടീമിനൊപ്പം പരിശീലന ക്യാംപിൽ ലൂണ പങ്കെടുക്കുന്നുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ കളിപ്പിക്കുന്നതിൽ ഇനി തടസങ്ങളില്ല. പരിശീലകൻ ആഷ് ലി വെസ്റ്റ് വുഡിന്റെ തീരുമാനമാവും നിർണ്ണായകമായി മാറുക. ലൂണയെ മധ്യനിരയിലേക്ക് കൊണ്ടുവന്നാൽ ടീമിനത് കരുത്തായി മാറുമെന്നുറപ്പ്. ബ്ലാസ്റ്റേഴ്സിന്റെ നായകനായിത്തന്നെ ലൂണ കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നോർത്ത് ഈസ്റ്റിനെതിരേ കളിച്ച് മികവ് കാട്ടാൻ ലൂണക്ക് സാധിച്ചാൽ അത് അടുത്ത മത്സരത്തിൽ കൂടുതൽ ആത്മവിശ്വാസം നൽകും.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം 25ന് കൊച്ചിയിൽ നടക്കാൻ പോവുകയാണ്. മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തിലെ എതിരാളികൾ. അതുകൊണ്ടുതന്നെ ലൂണ നോർത്ത് ഈസ്റ്റിനെതിരേ കളിച്ച് ഫോമിലേക്കെത്തിയാൽ ഹോം മത്സരത്തിലത് കൂടുതൽ കരുത്തായി മാറും. ഇത്തവണ ബ്ലാസ്റ്റേഴ്സിനൊപ്പം ശക്തമായ താരനിരയാണുള്ളത്.
ആന്ദ്ര ഗ്രീൻ ബ്ലാസ്റ്റേഴ്സിന്റെ വിങ്ങിൽ കരുത്ത് പകരാനുണ്ടാവും. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ കരുത്ത് ഉയർത്തുന്ന മറ്റൊരു റിപ്പോർട്ട് കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫല്ലോ എൻഡിയായുമായുള്ള കരാർ നടപടികൾ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിരിക്കുകയാണ്. താരം പരിശീലന ക്യാംപിലും സജീവമാണ്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലേക്ക് എൻഡിയായും എത്തുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
