സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ പുതിയ വനിതാ നയം: മന്ത്രി ബിന്ദു കൃഷ്ണ

OCTOBER 18, 2026, 2:30 AM

സംസ്ഥാനത്തെ വനിതകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകി സർക്കാർ പുതിയ നയം രൂപീകരിക്കുമെന്ന് തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ട് സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സമഗ്രമായ നയമാണിത്. അടുത്ത അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഈ പുതിയ വനിതാ നയം പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ തൈക്കാട് ഗവ. റസ്റ്റ് ഹൗസിൽ നടന്ന 'പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം' സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവും അന്തസ്സുള്ളതുമായ സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് അവർ ചൂണ്ടിക്കാട്ടി. 2013ലെ 'പോഷ്' നിയമപ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ നിർബന്ധമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

പല സ്ഥാപനങ്ങളിലും ഇത്തരം സെല്ലുകൾ പേരിനു മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പരാതി നൽകുന്ന സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭയവും അപമാനിക്കപ്പെടുമോ എന്ന ആശങ്കയും ഇന്നും നിലനിൽക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിലിടങ്ങളിലെ അതിക്രമങ്ങളും മോശം പെരുമാറ്റങ്ങളും സ്ത്രീകളുടെ മാനസികാരോഗ്യത്തെയും വ്യക്തിജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനാൽ എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സെല്ലുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പ് തലത്തിൽ ശക്തമായ നിരീക്ഷണവും കർശന പരിശോധനകളും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ച് പുരുഷന്മാർക്ക് കൂടി ബോധവത്കരണം ലഭിക്കുമ്പോൾ മാത്രമേ നിലവിലെ നിയമങ്ങളുടെ സംരക്ഷണം സ്ത്രീകൾക്ക് പൂർണമായി ലഭിക്കൂ എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിതാകമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി അഭിപ്രായപ്പെട്ടു. തൈക്കാട് വാർഡ് കൗൺസലർ ജി. വേണുഗോപാൽ, കുന്നുകുഴി വാർഡ് കൗൺസലർ മേരി പുഷ്പം, വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പർ സെക്രട്ടറി ബീന വൈ.ബി, വനിതാകമ്മിഷൻ പി.ആർ.ഒ. ദിവ്യ റ്റി.എസ്., വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പോഷ് ആക്ട് 2013 സംബന്ധിച്ച് നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ഐ.എം.ജി. ഫാക്കൽറ്റിയുമായ ഷിജി വി., സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ കേരള ഹൈക്കോടതി അഡ്വക്കേറ്റും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ഡോ. പി.എം. ബിനു തോട്ടത്തിൽ എന്നിവർ ക്ലാസ്സെടുത്തു.

English Summary: The state government will formulate a new women's policy focusing on safety, mental health, and welfare, announced Minister Bindu Krishna. This comprehensive policy, incorporating suggestions from various sectors, aims to uphold women's dignity and security, with an announcement planned for the next International Women's Day. The Minister emphasized the collective responsibility of the government and society to ensure a safe and dignified workplace for women. She also highlighted the importance of actively functioning internal complaint cells in establishments with ten or more employees, stressing that strict monitoring and inspections will be conducted to ensure their proper operation.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kerala Women Policy, Minister Bindu Krishna, Women Safety, Mental Health, POSH Act 2013, Women Empowerment

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam