ഓൺലൈൻ വാതുവെപ്പ്, ചൂതാട്ടം: മുഹമ്മദ് റിസ്വാന് താൽക്കാലിക ആശ്വാസം

OCTOBER 19, 2026, 5:10 AM

ഓൺലൈൻ വാതുവെപ്പ്, ചൂതാട്ടം, ഡ്രെസ്സിങ് റൂം വിവരങ്ങൾ ചോർത്തൽ തുടങ്ങിയ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാന് താൽക്കാലിക ആശ്വാസം.

റിസ്വാന് ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും കളിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അനുമതി നൽകി. സൂയി നോർത്തേൺ ഗ്യാസ് പൈപ്പ്‌ലൈൻസ് ലിമിറ്റഡിന്റെ ഡയറക്ടറും ഹെഡ് കോച്ചും മുൻ പാകിസ്ഥാൻ ക്യാപ്ടനുമായ മുഹമ്മദ് ഹഫീറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഒക്ടോബർ 19 മുതൽ ആരംഭിക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ഫസ്റ്റ് ക്ലാസ് ടൂർണമെന്റിൽ റിസ്വാൻ എസ്.എൻ.ജി.പി.എൽ ടീമിനെ നയിക്കുമെന്ന് ഹഫീസ് അറിയിച്ചു. പി.സി.ബി ആഭ്യന്തര വകുപ്പിൽ നിന്ന് ഇതുസംബന്ധിച്ച് ഇമെയിൽ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ഇംഗ്ലണ്ടിൽ നിന്ന് തിരിച്ചുവിളിച്ച റിസ്വാനെയും മറ്റൊരു താരമായ ഇമാം ഉൾ ഹഖിനെയും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഡ്രെസ്സിങ് റൂം വിവര ചോർച്ച, ഓൺലൈൻ വാതുവെപ്പ് ആരോപണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നാഷണൽ സൈബർ ക്രൈം സെല്ലിന്റെ അന്വേഷണത്തെത്തുടർന്നായിരുന്നു ഈ നടപടി.

vachakam
vachakam
vachakam

ഇതുവരെ രണ്ട് തവണ എൻ.സി.സി.എ മുമ്പാകെ റിസ്വാൻ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. എങ്കിലും ഈ അന്വേഷണത്തിന്റെ കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ പാകിസ്ഥാൻ ടീമിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ റിസ്വാൻ, ഇമാം എന്നിവരുടെ ഫോണുകൾ പിടിച്ചെടുക്കുകയും ഫൊറൻസിക് പരിശോധനയ്ക്കായി എൻ.സി.സി.എയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.

ഈ മാസം 10ന് ലാഹോറിലെ എൻ.സി.സി.എ ഓഫീസിൽ റിസ്വാൻ അവസാനമായി ചോദ്യം ചെയ്യലിന് ഹാജരായതിന് ശേഷം കാര്യങ്ങൾ അനുകൂലമായി മാറിയെന്നാണ് വിശ്വസനീയമായ വൃത്തങ്ങൾ നൽകുന്ന സൂചന. അന്വേഷണം ഉടൻ തന്നെ അവസാനിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 47 ടെസ്റ്റുകളും 103 ഏകദിനങ്ങളും 106 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുള്ള റിസ്വാൻ, ലോർഡ്‌സ് ടെസ്റ്റിന് ശേഷം ഇതുവരെ മത്സര ക്രിക്കറ്റിൽ കളിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam