ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കയതിനു പിന്നാലെ രഞ്ജി ട്രോഫിയിൽ സെഞ്ചുറിയുമായി സർഫറാസ് ഖാൻ

OCTOBER 20, 2026, 8:15 AM

ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രഞ്ജി ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി സെലക്ടർമാർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി മുംബൈ താരം സർഫറാസ് ഖാൻ. ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ മുംബൈയ്ക്കായി 228 പന്തിൽ 154 റൺസ് നേടിയാണ് സർഫറാസ് തിളങ്ങിയത്. 19 ബൗണ്ടറികൾ അടങ്ങുന്നതാണ് സർഫറാസിന്റെ ഇന്നിംഗ്‌സ്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് തുടർച്ചയായി അവഗണിക്കപ്പെടുമ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ ബാറ്റ് കൊണ്ട് മറുപടി നൽകുന്ന പതിവ് സർഫറാസ് ഇത്തവണയും ആവർത്തിക്കുകയായിരുന്നു.

ബിലാസ്പൂരിൽ നടന്ന മത്സരത്തിൽ ബാറ്റിംഗ് തകർച്ചയുടെ വക്കിലായിരുന്ന മുംബൈയെ സർഫറാസ് കരകയറ്റുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ 18-ാം സെഞ്ചുറിയാണ് സർഫറാസ് ഹിമാചലിനെതിരെ കുറിച്ചത്. തുടക്കത്തിലെ സമ്മർദ്ദം അതിജീവിച്ച ശേഷം ക്യാപ്ടൻ സിദ്ധേഷ് ലാഡ്, വിക്കറ്റ് കീപ്പർ ആകാശ് ആനന്ദ് എന്നിവർക്കൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ സർഫറാസ് മുംബൈയുടെ കൂറ്റൻ സ്‌കോറിന് അടിത്തറയിട്ടു. സർഫറാസിന്റെ സെഞ്ചുറികരുത്തിൽ മുംബൈ ആദ്യ ഇന്നിംഗ്‌സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 528 റൺസെടുത്ത് ഡിക്ലയർ ചെയ്തു. സർഫറാസിന് പുറമെ ആകാശ് ആനന്ദും (117) മുംബൈക്കായി സെഞ്ചുറി നേടി. സിദ്ദേശ് ലാഡ് (87), സർഫറാസിന്റെ സഹോദരൻ മുഷീർ ഖാൻ (57) എന്നിവരും മുംബൈക്കായി ബാറ്റിംഗിൽ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചൽ മൂന്നാം ദിനം 39.5 ഓവറിൽ 140 റൺസിന് ഓൾ ഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ തുഷാർ ദേശ്പാണ്ഡെയാണ് ഹിമാചലിനെ എറിഞ്ഞിട്ടത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സർഫറാസിനെ സെലക്ടർമാർ പരിഗണിച്ചിരുന്നില്ല. ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. രഞ്ജി ട്രോഫിയിലും ഇറാനി കപ്പിലും മികച്ച ഫോം തുടരുകയാണെങ്കിൽ സർഫറാസിന് മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിലുകൾ വീണ്ടും തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam