രഞ്ജിട്രോഫിയിൽ പുറത്താകാതെ 400 റൺസ് നേടി മിസോറാം ബാറ്റർ ചിന്മയ് സുതർ

OCTOBER 20, 2026, 5:17 AM

സോവിമ: നാഗാലാൻഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ പുറത്താകാതെ 400 റൺസ് നേടി മിസോറാം ബാറ്റർ ചിന്മയ് സുതർ. രഞ്ജിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണ് ചിന്മയ് കുറിച്ചത്.

517 പന്തുകളിൽ 46 ഫോറുകളും 7 സിക്‌സുകളുമടക്കമാണ് ചിന്മയ് 400 റൺസടിച്ചത്.

രഞ്ജിയിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കാഡ് മഹാരാഷ്ട്ര ബാറ്റർ ബി.ബി. നിംബാൽക്കറുടെ പേരിലാണ്.

vachakam
vachakam
vachakam

1948-49 സീസണിൽ കത്തിയവാറിനെതിരെ 443 റൺസാണ് അദ്ദേഹം അടിച്ചിരുന്നത് .

2022-23 സീസണിൽ അസമിനെതിരേ മുംബയ് ബാറ്റർ പൃഥ്വി ഷാ 379 റൺസെടുത്തിരുന്നു.

ഈ സ്‌കോർ മറികടന്നാണ് ചിന്മയ് സുതർ രഞ്ജിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറെന്ന റെക്കാഡിലെത്തിയത്.

vachakam
vachakam
vachakam

നാഗാലൻഡിനെതിരായ മത്സരത്തിൽ മിസോറാം ആദ്യ ഇന്നിംഗ്‌സിൽ 581/9 എന്ന സ്‌കോറിൽ ഡിക്‌ളയർ ചെയ്യുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam