സിംബാബ്‌വെയെ തകർത്ത് അഫ്ഗാനിസ്ഥാൻ

OCTOBER 20, 2026, 8:07 AM

യു.എ.ഇയിൽ നടക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിൽ സിംബാബ്‌വെയെ 158 റൺസിന് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ തകർപ്പൻ വിജയം നേടി.

സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 294 റൺസ് നേടി. 110 പന്തിൽ 102 റൺസെടുത്ത സെദിഖുല്ല അറ്റാലും ഇബ്രാഹിം സദ്രാൻ 90 റൺസ് നേടി അഫ്ഗാനെ മികച്ച സ്‌കോറിലെത്താൻ സഹായിച്ചത്. ഓപ്പണിംഗ് സഖ്യം 182 റൺസ് കൂട്ടിച്ചേർത്തത് അഫ്ഗാനിസ്ഥാന് മികച്ച തുടക്കം നൽകി. സിംബാബ്‌വെയ്ക്കു വേണ്ടി റിച്ചാർഡ് എൻഗാരവ മൂന്ന് വിക്കറ്റും ബ്ലെസിംഗ് മുസാരബാനി രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ തുടക്കം മുതൽ തകർന്നു. 38.4 ഓവറിൽ 136 റൺസിന് അവർ എല്ലാവരും പുറത്തായി.  39 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമായത് ടീമിന് വലിയ തിരിച്ചടിയായി. ക്യാപ്ടൻ സിക്കന്ദർ റാസ 64 പന്തിൽ 48 റൺസെടുത്തും, ബ്രയാൻ ബെന്നറ്റ് 20 റൺസെടുത്തും പൊരുതിനോക്കി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തത് ടീമിന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും, ബാക്കിയുള്ള ബാറ്റർമാർക്ക് ആ പ്രകടനം മുതലാക്കാനായില്ല.

vachakam
vachakam
vachakam

അഫ്ഗാനിസ്ഥാനു വേണ്ടി റാഷിദ് ഖാൻ 8.4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. ഫസൽഹഖ് ഫാറൂഖി ആറ് ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ നേടി. ബാറ്റിംഗിലും ബൗളിംഗിലും തങ്ങളുടെ കരുത്ത് തെളിയിച്ച അഫ്ഗാനിസ്ഥാൻ, ഈ ത്രിരാഷ്ട്ര പരമ്പരയിൽ മികച്ച തുടക്കമാണ് കുറിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam