നഗോയ: ഏഷ്യൻ പാരാ ഗെയിംസിനെത്തിയ ഇന്ത്യൻ പാരാ നീന്തൽ താരം മുഹമ്മദ് ഷംസ് ആലം ഷെയ്ഖിനെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് ജപ്പാൻ പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ചു.
താരങ്ങൾ താമസിച്ചിരുന്ന ഹോട്ടലിലെ നേപ്പാൾ വംശജയായ ഹൗസ് കീപ്പിംഗ് ജീവനക്കാരിയോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. താരത്തിനെതിരെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളുണ്ടായേക്കും.
മത്സരത്തിൽ പങ്കെടുക്കുന്നതിന് മുമ്പാണ് സംഭവം. 100 മീറ്റർ ബട്ടർഫ്‌ളൈ, 50 മീറ്റർ ബ്രസ്റ്റ്‌സ്‌ട്രോക്ക് എന്നീ വിഭാഗങ്ങളിലാണ് ഷംസ് ആലം മത്സരിക്കേണ്ടിയിരുന്നത്. പാരാനീന്തലിലെ മുൻ ലോക ഒന്നാം നമ്പർ താരമാണ് ഷംസ് ആലം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
