കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനത്തെ താൻ വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്ന് പി.ജയരാജൻ വ്യക്തമാക്കി.
താൻ സിപിഎമ്മിന്റെ ഉൽപ്പന്നമാണെന്നും പ്രസ്ഥാനത്തിൽ നിന്ന് ഭിന്നമായി തനിക്കൊരു വ്യക്തിത്വമില്ലെന്നും അദ്ദേഹം പറഞ്ഞു.ജന്മനാടായ പാട്യത്ത് നടന്ന സ്വീകരണ പരിപാടിയിൽ വെച്ചായിരുന്നു പ്രതികരണം.
കൂടാതെ, ഇഡി കേസിൽ പിണറായി വിജയനെ പിന്തുണച്ചും ജയരാജൻ പ്രതികരിച്ചിരുന്നു.ഇഡി കേസ് സിപിഎമ്മിനെ ആക്രമിക്കാൻ വേണ്ടിയാണെന്ന് പി ജയരാജൻ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ തെറ്റായ പ്രതീതി ഉണ്ടാക്കി. ബിജെപി ഡീൽ ഉണ്ടെന്ന് ആരോപിക്കപ്പെട്ടുവെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
