കൊച്ചി സിനഗോഗ് തീവയ്പ്പ് കേസ്; പ്രതി എബിൻ്റെ അക്കൗണ്ടിൽ വന്നത് 2000യുഎസ് ഡോളർ 

OCTOBER 29, 2026, 11:07 PM

കൊച്ചി: കൊച്ചി സിനഗോഗ് തീവയ്പ്പ് കേസിൽ പ്രതി എബിൻ ബാബുപോളിൻ്റെ അക്കൗണ്ടിലേക്ക് വന്നത് 2000യുഎസ് ഡോളറെന്ന് പൊലീസ് കണ്ടെത്തി. ‌ തീവയ്പ്പിൻ്റെ ചിത്രങ്ങൾ പങ്കുവച്ച തെളിവുകളും പൊലീസിന് ലഭിച്ചു.

തീവയ്പ്പ് നടത്തി ചിത്രമിട്ടാൽ ക്രിപ്റ്റോ വഴി പണമെത്തിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ടെലഗ്രാം ചാനൽ വഴിപരിചയപ്പെട്ട വിദേശത്തുള്ള ചിലരാണ് പിന്നിൽ. വലിയ ആക്രമങ്ങൾക്കുവേണ്ടി എബിനെ പരിശീലിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഈ കേസ് കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് എൻഐഎ ഏറ്റെടുത്തിരുന്നു. ജനങ്ങൾക്കിടയിൽ ഭീതി പരത്താനും സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താനും ശ്രമം നടന്നതായാണ് കേന്ദ്ര വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ആക്റ്റ് 2008ലെ വ്യവസ്ഥകൾ പ്രകാരം കേസ് എൻഐഎക്ക് കൈമാറിയത്. കേസിൽ പൊലിസ് യുഎപിഎ ചുമത്തിയിരുന്നു.

vachakam
vachakam
vachakam

ജൂതപ്പള്ളി തീവെപ്പ് കേസിൽ അറസ്റ്റിലായതിനു പിന്നാലെ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് സംഭവങ്ങളിലും ഇയാളുടെ പങ്ക് പൊലീസ് പരിശോധിച്ചത്. ഈ കേസുകളിൽ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.  ഫോർട്ട് കൊച്ചിയിലും മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിലും നടന്ന തീവെപ്പ് ശ്രമങ്ങളും അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്താൻ പൊലീസ് തീരുമാനിച്ചത്.എബിൻ പോളിനെതിരെ മറ്റ് മൂന്ന് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമ്പലംപടിയിലെ ഒരു വീട്ടിൽ രണ്ടുതവണ പെട്രോൾ ഒഴിച്ച് തീവെക്കാൻ ശ്രമിച്ച സംഭവവും വാളകം മേക്കടമ്പിലെ യൂസ്ഡ് കാർ ഷോറൂമിന് തീവെക്കാൻ ശ്രമിച്ച സംഭവവും ഇതിൽ ഉൾപ്പെടുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam