'സീ വാൾ' സിനിമയാക്കാൻ ആൻഡ്രൂ സ്കോട്ട്

SEPTEMBER 15, 2026, 11:37 PM

പ്രശസ്ത ഹോളിവുഡ് താരം ആൻഡ്രൂ സ്കോട്ട് താൻ രചന നിർവ്വഹിച്ച് അഭിനയിച്ച സൂപ്പർഹിറ്റ് നാടകമായ 'സീ വാൾ' സിനിമയാക്കാൻ ഒരുങ്ങുന്നു. 'വെറൈറ്റി'യാണ് ഈ വാർത്ത പുറത്തുവിട്ടത്. നാടകത്തിലെ അതേ കഥാപാത്രത്തെ തന്നെയാണ് സ്കോട്ട് ചിത്രത്തിലും അവതരിപ്പിക്കുന്നത്.

ടീന സാറ്റർ സംവിധാനം ചെയ്യുന്ന ചിത്രം നാടകത്തിന്റെ പുനരാവിഷ്കാരത്തോടൊപ്പമാണ് ചിത്രീകരിക്കുന്നത്. ഒക്ടോബർ 16 മുതൽ 30 വരെ ന്യൂയോർക്കിലെ സ്റ്റുഡിയോ സീവ്യൂവിലാണ് ഈ നാടകം അരങ്ങേറുന്നത്. ടോണി അവാർഡ് വിജയി സൈമൺ സ്റ്റീഫൻസിനൊപ്പമാണ് സ്കോട്ട് ഇതിന്റെ തിരക്കഥ ഒരുക്കിയത്.

ഒരു ഫോട്ടോയും അദ്ദേഹത്തിന്റെ കുടുംബ ജീവിതവും പെട്ടെന്നൊരു ദിവസം താറുമാറാകുന്ന കഥയാണ് 'സീ വാൾ' പറയുന്നത്. നാടകത്തിന്റെ അണിയറ കാഴ്ചകളും, വേദിയിലെ പ്രകടനവും, കാണികളുടെ പ്രതികരണങ്ങളും ഉൾപ്പെടുത്തി തികച്ചും വ്യത്യസ്തമായ രീതിയിലാണ് സിനിമ നിർമ്മിക്കുന്നത്. ബാക്ക്സ്റ്റേജ് കാഴ്ചകളും കാണികളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി മാറും എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. 2018-ൽ ലണ്ടനിലെ ദി ഓൾഡ് വിക്  തിയേറ്ററിലും ആൻഡ്രൂ സ്കോട്ട് ഈ നാടകം അവതരിപ്പിച്ചിരുന്നു.

vachakam
vachakam
vachakam

'ഷെർലക്', 'റിപ്ലി', 'ഓൾ ഓഫ് അസ് സ്ട്രേഞ്ചേഴ്സ്' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ആൻഡ്രൂ സ്കോട്ടിന്റെ 'എൽസിനോർ' എന്ന പുതിയ ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. 1989-ൽ എയ്ഡ്സ് ബാധിതനായ നടൻ ഇയാൻ ചാർത്സൺ ഹാംലെറ്റ് നാടകം അവതരിപ്പിച്ച അനുഭവമാണ് ഇതിൽ പറയുന്നത്. ഇതുകൂടാതെ 'ഫോണ്ട', 'എ പ്ലേസ് ഇൻ ഹെൽ', 'വാക്ക് ദി ബ്ലൂ ഫീൽഡ്സ്' എന്നീ സിനിമകളും 'ഇറ്റ് ഗെറ്റ്സ് വേർസ്' എന്ന സീരീസും സ്കോട്ടിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam