സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് തന്നെയും തോമസ് ഐസക്കിനെയും മാറ്റിയത് തെറ്റുതിരുത്തലിന്റെ ഭാഗമായല്ല; മാറ്റം തങ്ങളുടെ അനുമതിയോടെ: ടി.പി രാമകൃഷ്ണൻ

SEPTEMBER 15, 2026, 9:54 PM

തിരുവനന്തപുരം: തന്നെയും തോമസ് ഐസക്കിനെയും സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് മാറ്റിയത് തെറ്റുതിരുത്തലിന്റെ ഭാഗമായിട്ടല്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.മാറ്റം വരുത്തിയത് തങ്ങളുടെ അനുമതിയോടെയാണെന്നും അദ്ദേഹം പറഞ്ഞു.

തെറ്റ് ചെയ്തതിന്റെ പേരിലാണ് തങ്ങളെ സെക്രട്ടറിയേറ്റിൽ നിന്ന് മാറ്റിനിർത്തിയതെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലെ ചുമതലകൾ ഏറ്റെടുത്ത് മുന്നോട്ടുപോകാൻ പുതിയ തലമുറയിലെ നേതാക്കൾക്ക് അവസരം നൽകേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായാണ് മാറ്റമെന്നും ടി.പി രാമകൃഷ്ണൻ അറിയിച്ചു.

അതേസമയം, എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് തന്നെ മാറ്റുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിലോ മുന്നണിയിലോ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും ടി.പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam