അടൂർ വൈദ്യുതി സെക്ഷനിലെ ഫ്യൂസ് അജ്ഞാതർ ഊരി 

SEPTEMBER 16, 2026, 2:20 AM

പത്തനംതിട്ട: കേരളം വലിയൊരു വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അസാധാരണമാം വിധം കറന്റ് പോകുമ്പോൾ അതിരൂക്ഷമായ പ്രതികരണമാണ് ജനങ്ങളുടെ ഇടയിൽ നിന്നും ഉയരുന്നത്.

 ഈ സാഹചര്യത്തിൽ   ചിലർ മനഃപൂർവം വൈദ്യുതി മുടക്കുന്നുണ്ടെന്ന്  വി.ഡി.സതീശൻ നേരത്തെ പറഞ്ഞിരുന്നു, ഈ ഒരു സാഹചര്യം ശരിവെയ്ക്കുന്ന റിപ്പോർട്ടാണ് പത്തനംതിട്ട അടൂരിൽ നിന്നും വരുന്നത്. 

 അടൂർ വൈദ്യുതി സെക്ഷനിലെ  ഫ്യൂസ് അജ്ഞാതർ ഊരിയതിനെ തുടർന്ന് വൈദ്യുതി തടസ്സപ്പെടുകയായിരുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം രാത്രി 12നാണ് സംഭവം. പന്നിവിഴ നെടുംകുളഞ്ഞി ട്രാൻസ്ഫോമറിലെ രണ്ട് ഫ്യൂസുകളാണ് അജ്ഞതാർ ഊരി മാറ്റിയത്.

നെടുംകുളഞ്ഞി ഭാഗത്ത് വൈദ്യുതി മുടങ്ങയതായി ഉപഭോക്താവ് അറിയിച്ചപ്പോൾ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഫ്യൂസ് റോഡിൽ ഊരിയിട്ടിരിക്കുന്നത് കണ്ടത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam