തിരുവനന്തപുരം: കേരളത്തിലേക്ക് കൂടുതൽ നിക്ഷേപം കൊണ്ടുവരാനും വരുന്ന നിക്ഷേപങ്ങളിൽ കാലതാമസം ഒഴിവാക്കാനും 'സരൽ കേരളം' പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
സിംപ്ലിഫൈഡ് ആന്റ് ആക്സിലറേറ്റഡ് റെഗുലേറ്ററി അപ്രൂവൽ ആൻ ലൈസൻസസ് എന്നതാണ് സരൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ പദ്ധതി പ്രകാരം നിലവിലുള്ള 19 നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തെ കൂടുതൽ വികസനമാർഗ്ഗങ്ങളിലേക്ക് പദ്ധതി നയിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പദ്ധതി അപേക്ഷ ഓരോ ഡിപ്പാർട്ട്മെന്റും പരിശോധിക്കാനുള്ള ദിവസങ്ങൾ നിർദേശിച്ചിട്ടുണ്ട്. പ്രൊപ്പോസൽ എത്തി നിർദേശിച്ചിട്ടുള്ള നിശ്ചിത ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി മടക്കി അതത് ഡിപ്പാർട്ട്മെന്റിന് നൽകും.
ഇത് കേരളത്തിന്റെ നിക്ഷേപം വർദ്ധിപ്പിക്കുമെന്നും കേരളത്തിന്റെ വികസന വാതിൽ തുറക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
