എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസ്; രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളണമെന്ന് പ്രോസിക്യൂഷന്‍

SEPTEMBER 16, 2026, 4:30 AM

കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളണമെന്ന് ആവിശ്യപ്പെട്ട് പ്രോസിക്യൂഷന്‍ രംഗത്ത്.രഹസ്യവിചാരണ അനുവദിക്കാന്‍ അസാധാരണ സാഹചര്യം ഇല്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

2018ല്‍ മഹാരാജാസ് കോളേജ് ക്യാമ്പസില്‍ വെച്ച് അഭിമന്യു കൊല ചെയ്യപ്പെട്ട സംഭവത്തിലെ 16 പ്രതികളാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. കേസിന്റെ വിചാരണ അടച്ചിട്ട മുറിയില്‍ വേണമെന്നായിരുന്നു പ്രതികള്‍ ആവശ്യപ്പെട്ടത്. ഭാവി മുന്‍നിര്‍ത്തി തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും വിലക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. 

കൂടാതെ, മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കോടതി പരിസരത്ത് തടിച്ചുകൂടുന്നത് തടയണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam