കോഴിക്കോട്: വീട്ടിലെ വരാന്തയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന ഗൃഹനാഥന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. കോഴിക്കോട് കട്ടിപ്പാറ വെട്ടിയൊഴിഞ്ഞ തോട്ടം പ്രദേശത്താണ് സംഭവം. കെ.കെ. അബ്ദുൽ ഖാദർ (59) ആണ് പരിക്കേറ്റത്.
രാവിലെ ഏഴ് മണിയോടെയാണ് ആക്രമണമുണ്ടായത്. വരാന്തയിൽ ഇരുന്ന് പത്രം വായിക്കുന്നതിനിടെ കാട്ടുപന്നി പെട്ടെന്ന് വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. അബ്ദുൽ ഖാദറിന് നേരെ കുതിച്ചെത്തിയ പന്നി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ അബ്ദുൽ ഖാദറിനെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കാട്ടുപന്നി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പകൽസമയത്ത് ജനവാസമേഖലയിൽ കാട്ടുപന്നി വീടിനുള്ളിലേക്ക് വരെ കടന്നെത്തി ആക്രമിച്ചതിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
