തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ കര്‍ണാടകയിലെ ബൈന്തൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് മറ്റൊരു വിവാഹം കഴിച്ചെന്ന വ്യാജ ആരോപണവും വ്യാജരേഖ ചമയ്ക്കലും സംബന്ധിച്ച ഗൂഢാലോചനയില്‍ കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശം. കെ.പി.സി.സി മാധ്യമ വക്താവ് രാജു പി. നായര്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് നല്‍കിയ പരാതിയിലാണ് നടപടി.
ഡി.ജി.പി കൈമാറിയ പരാതി കേസെടുക്കണമെന്ന നിര്‍ദേശത്തോടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ സിറ്റി സൈബര്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കൈമാറുകയായിരുന്നു.
കര്‍ണാടകയിലെ ബൈന്തൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ മുഖ്യമന്ത്രിയുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്തതായുള്ള വ്യാജരേഖയുമായി രണ്ട് യുവാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ പത്തനംതിട്ടയിലെ ഒരു പരിപാടിക്കിടെ ആരോപിച്ചിരുന്നു. കോടികള്‍ വിലയുള്ള വാര്‍ത്തയെന്ന് പറഞ്ഞാണ് അവര്‍ സമീപിച്ചതെന്നും, ആധികാരികത ബോധ്യപ്പെടാത്തതിനെത്തുടര്‍ന്ന് വാര്‍ത്ത നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയ ഈ യുവാക്കളെ കണ്ടെത്തി അവര്‍ക്കെതിരേ ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് രാജു പി. നായരുടെ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റോ അഗസ്റ്റിന്റെ കൈവശമുള്ള രേഖകളും റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസില്‍ ഇവര്‍ വന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും പരിശോധനയ്ക്കായി പോലീസിന്റെ കസ്റ്റഡിയിലെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിക്കെതിരായ ഇത്തരം ഗുരുതര സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസിനെയോ സര്‍ക്കാരിനെയോ വിവരമറിയിക്കാതിരുന്ന ആന്റോ അഗസ്റ്റിന്റെ നടപടി സംശയാസ്പദമാണെന്നും അതിലും നിയമനടപടി വേണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസിലും ആന്റോയുടെ കുടുംബ വീട്ടിലും പോലീസ് പരിശോധന നടന്നു. അന്വേഷണങ്ങളോട് പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ആന്റോ അഗസ്റ്റിന്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്ന രേഖകള്‍ നല്‍കില്ലെന്നും പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
