ഇന്റർ മയാമിക്ക് ചാമ്പ്യൻസ് കപ്പ്

SEPTEMBER 18, 2026, 6:03 AM

മയാമി : അമേരിക്കൻ മേജർ സോക്കർ ലീഗിലേയും മെക്‌സിക്കൻ ലീഗ് ചാമ്പ്യൻഷിപ്പിലെയും ജേതാക്കൾ തമ്മിലുള്ള ചാമ്പ്യൻസ് കപ്പ് ഫുട്‌ബോൾ പോരാട്ടത്തിൽ മെസിയുടെ മികവിൽ വിജയം കണ്ട് ഇന്റർ മയാമി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മെക്‌സിക്കൻ ക്‌ളബ് ക്രസ് അസുലിനെതിരെ മയാമിയുടെ ജയം. ഇതിൽ ഒരു ഗോളടിച്ചതും അടുത്തതിന് വഴിയൊരുക്കിയതും മെസിയാണ്. 24-ാം മിനിട്ടിലാണ് മെസി ഹെഡറിലൂടെ ഗോൾ നേടിയത്. 81-ാം മിനിട്ടിലാണ് കാസിമെറോയുടെ ഗോളിന് അസിസ്റ്റ് ചെയ്തത്.

ഇതാദ്യമായാണ് മയാമി ചാമ്പ്യൻസ് കപ്പ് നേടുന്നത്. പുതിയ പരിശീലകൻ കിലി ഗോൺസാലസിന് കീഴിൽ മയാമിയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ഇന്റർ മയാമിക്കുവേണ്ടി ഏറ്റവും വേഗത്തിൽ നൂറ് ഗോളുകൾ പൂർത്തിയാക്കുന്ന താരമായി ലയണൽ മെസി റെക്കാഡ് കുറിക്കുകയും ചെയ്തു. 114 മത്സരങ്ങളിൽ നിന്നാണ് മെസിയുടെ നേട്ടം.

മെസിയുടെ കരിയറിലെ 49-ാം കിരീടമാണിത്. ഇന്റർ മയാമിക്കൊപ്പം ഇത്തവണ ലീഗ് കിരീടം കൂടി നേടി 50 കരിയർ ട്രോഫികൾ എന്ന നേട്ടത്തോടെ പടിയിറങ്ങാനാവും മെസി ആഗ്രഹിക്കുകയെന്നുറപ്പാണ്. 10 തവണ ലാലിഗ കിരീടം, എട്ട് തവണ സ്പാനിഷ് സൂപ്പർ കപ്പ്, ഏഴ് കോപ്പ ഡെൽ റേ, നാല് തവണ ചാമ്പ്യൻസ് ലീഗ്, മൂന്ന് യുവേഫ സൂപ്പർ കപ്പ്, മൂന്ന് ക്ലബ്ബ് ലോകകപ്പ്, രണ്ട് ലീഗ് 1 കിരീടം, രണ്ട് കോപ്പാ അമേരിക്ക, ഒരു ലോകകപ്പ്, ഒരു ഫൈനലിസിമ, ഒരു ഒളിംപിക്‌സ് മെഡൽ, അണ്ടർ 20 ലോകകപ്പ്, ഫ്രഞ്ച് സൂപ്പർ കപ്പ്, ലീഗ് കപ്പ്, എം.എൽ.എസ് സപ്പോർട്ടേഴ്‌സ് ഷീൽഡ്, എസ്റ്റേൺ കോൺഫറൻസ് ചാമ്പ്യൻഷിപ്പ്, എം.എൽ.എസ് കപ്പ് ഇപ്പോഴിതാ കാംപിയോൺസ് കപ്പും.

vachakam
vachakam
vachakam

എം.എൽ.എസ് ക്ലബ്ബുകളുടെ ആതിഥേയത്വത്തിൽ നടക്കുന്ന ഈ ടൂർണമെന്റിന്റെ എട്ടാമത് പതിപ്പായിരുന്നു ഇത്. ഇന്റർ മയാമിയുടെ വിജയത്തിന് മുൻപുള്ള അവസാന മൂന്ന് പതിപ്പുകളിലും മെക്‌സിക്കൻ ടീമുകളായിരുന്നു വിജയികൾ. മെക്‌സിക്കൻ വമ്പന്മാരായ ക്രൂസ് അസുലിന് ഇതുവരെ കാംപിയോൺസ് കപ്പ് നേടാൻ കഴിഞ്ഞിട്ടില്ല. 2021ൽ അവർ ഫൈനലിൽ പരാജയപ്പെട്ടിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam