വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര: സഞ്ജു സാംസൺ ടി20 ടീമിൽ; ഗിൽ ഏകദിന ക്യാപ്റ്റൻ!

SEPTEMBER 16, 2026, 10:22 PM

വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടി20 ടീമിൽ ഇടം നേടിയെങ്കിലും ഏകദിന ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല. ജപ്പാനെതിരായ ടി20 ടീമിലും ഏഷ്യൻ ഗെയിംസ് ടീമിലും സഞ്ജു ഉൾപ്പെട്ടിട്ടുണ്ട്.

ഏകദിന ടീമിനെ ശുഭ്മാൻ ഗിൽ നയിക്കുമ്പോൾ കെ എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ. രോഹിത് ശർമ, വിരാട് കോലി തുടങ്ങിയ മുതിർന്ന താരങ്ങൾ ഏകദിന സംഘത്തിലുണ്ട്. അതേസമയം ട്വന്റി20 പരമ്പരയിൽ ശ്രേയസ് അയ്യർ ഇന്ത്യയെ നയിക്കും; തിലക് വർമയാണ് ടി20 ടീമിന്റെ വൈസ് ക്യാപ്റ്റൻ.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം സെപ്റ്റംബർ 27-ന് തിരുവനന്തപുരത്ത് നടക്കും. ഇതിനു പുറമെ അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്.

vachakam
vachakam
vachakam

ഏകദിന ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ഋതുരാജ് ഗെയ്ക്ക്വാദ്, കെ എൽ രാഹുൽ, ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസീദ് കൃഷ്ണ, ഗുർണൂർ ബ്രാർ, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജയ്‌സ്വാൾ, നമാൻ ദിർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam