കോഴിക്കോട്: മിൽമ മലബാർ മേഖലാ യൂണിയന്റെ ഭരണസമിതി പിരിച്ചുവിട്ടു. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് യൂണിയൻ പിരിച്ചു വിട്ടച്.
മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പരാതിയിൽ ക്ഷീരവികസന വകുപ്പ് ഡയറക്ടർ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയതെന്നാണ് വിവരം.
യൂണിയൻ രൂപീകരിച്ചതിന് ശേഷം ഇതുവരെ കൃത്യമായ ഓഡിറ്റ് നടത്തിയിട്ടില്ലെന്നും പൊതുയോഗം വിളിച്ച് കണക്കുകൾ സുതാര്യമായി അവതരിപ്പിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
കാസർഗോഡ് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27.45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണ്ടെത്തൽ.
നഷ്ടപ്പെട്ട തുക ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കാതെ കണക്കിൽ കുറവ് വരുത്തി ക്രമക്കേട് നടത്തിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
