നഗോയ (ജപ്പാന്‍): ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയയിലെത്തിയ ഇന്ത്യന്‍ കായിക സംഘം വലിയ രീതിയിലുള്ള താമസസൗകരണ പ്രതിസന്ധിയും സംഘാടന പിഴവുകളും നേരിടുന്നതായി റിപ്പോര്‍ട്ട്. ജിംനാസ്റ്റിക്സ് താരം പ്രണതി നായിക്കിനും പരിശീലകന്‍ അശോക് മിശ്രയ്ക്കും സംഘാടകര്‍ താമസിക്കാന്‍ അനുവദിച്ചത് ഒരേ മുറിയാണ്. വ്യാഴാഴ്ച രാത്രി ക്രൂയിസ് കപ്പലില്‍ ഒരുക്കിയ ഔദ്യോഗിക താമസസ്ഥലത്ത് എത്തിയപ്പോഴാണ് ഇരുവരും ഈ സംഭവം അറിയുന്നത്.
കായികതാരവും പരിശീലകനും തമ്മില്‍ ഇത്തരം രീതിയില്‍ മുറി പങ്കിടേണ്ടി വന്നതില്‍ പ്രണതിയും അശോക് മിശ്രയും ശക്തമായ അസംതൃപ്തിയും എതിര്‍പ്പും രേഖപ്പെടുത്തി. ഉടന്‍ തന്നെ ഇരുവരും വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും മണിക്കൂറുകളോളം പ്രശ്നത്തിന് പരിഹാരമുണ്ടായില്ല. തുടര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അടിയന്തരമായി ഇടപെട്ടതോടെയാണ് പുലര്‍ച്ചെ 1:30 ഓടെ ബദല്‍ താമ സസൗകര്യം ലഭ്യമാക്കിയത്. എന്നാല്‍ ഇതിനുശേഷവും പരിശീലകന്റെ മുറിയുമായി ബന്ധപ്പെട്ട് മറ്റൊരു സാങ്കേതിക തടസ്സം കൂടി നേരിടേണ്ടി വന്നു.
പരിശീലകന്‍ അശോക് മിശ്രയ്ക്ക് വേറെ മുറിയുടെ താക്കോല്‍ വാങ്ങാന്‍ ഹോട്ടല്‍ റിസപ്ഷനില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ബുക്കിങ് രേഖകളില്‍ കാണാനായില്ല. പേരില്‍ നിന്ന് 'ക' എന്ന അക്ഷരം വിട്ടുപോയ ചെറിയൊരു ക്ലറിക്കല്‍ പിശകാണ് ഇതിന് കാരണമായത്. അക്രഡിറ്റേഷന്‍ പരിശോധിച്ച് ഈ പിശക് തിരുത്താന്‍ 45 മിനിറ്റോളം സമയമെടുത്തതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2:00 മണി കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തിന് വിശ്രമിക്കാന്‍ സാധിച്ചത്. പ്രണതി നായികും സംഭവത്തെക്കുറിച്ച് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.
ജപ്പാനില്‍ എത്തിയത് മുതല്‍ നിരവധി ബുദ്ധിമുട്ടുകളാണ് ഇന്ത്യന്‍ താരങ്ങള്‍ അനുഭവിക്കുന്നത്. മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് പലര്‍ക്കും മുറികള്‍ ലഭിച്ചത്. താമസ സൗകര്യത്തിന് പുറമേ പരിശീലനത്തിനും പോഷകാഹാര ലഭ്യതയ്ക്കും താരങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
