300 രൂപയുടെ ഡ്രസ് റിട്ടേൺ ചെയ്യാൻ ശ്രമിച്ചു; മധ്യവയസ്കന് നഷ്ടമായത് 5.5 ലക്ഷം രൂപ 

SEPTEMBER 18, 2026, 10:00 AM

കണ്ണൂർ: ഒരു ഡ്രസ് ഓൺലൈനിൽ വാങ്ങിയത് മാത്രമേ ഓർമ്മയുള്ളൂ! പിന്നീട് നഷ്ടമായത്  5.5 ലക്ഷം രൂപ.   ഓൺലൈനായി വാങ്ങിയ വസ്ത്രം റിട്ടേൺ ചെയ്യാൻ ശ്രമിച്ച 54കാരനാണ് ഈ ദുരനുഭവം ഉണ്ടായത്.

 300 രൂപ വിലയുള്ള വസ്ത്രം റിട്ടേൺ ചെയ്യുന്നതിനായി ഇന്റർനെറ്റിൽ നിന്ന് ലഭിച്ച കസ്റ്റമർ കെയർ നമ്പറിലാണ് ഇയാൾ ബന്ധപ്പെട്ടത്. 

എന്നാൽ ഇന്റർനെറ്റിൽ കസ്റ്റമർ കെയർ എന്ന പേരിൽ നൽകിയിരുന്നത് തട്ടിപ്പ് സംഘത്തിന്റെ നമ്പറായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

vachakam
vachakam
vachakam

ഫോണിൽ ബന്ധപ്പെട്ടതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ തട്ടിപ്പ് സംഘം കൈക്കലാക്കി. തുടർന്ന് പലതവണകളായി അക്കൗണ്ടിൽ നിന്ന് ആകെ അഞ്ചര ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.   കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് ഓൺലൈൻ തട്ടിപ്പിനിരയായത്.

സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam