തിരുവനന്തപുരം: സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റിനെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മുൻ ഡിസിസി അംഗം സുഹേൽ ഷാജഹാന് വൻ ഗുണ്ടാബന്ധമെന്ന് പൊലീസ്.
സുഹേലിന്റെ ഫോണുകൾ പരിശോധിച്ചതിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നതിന്റെ പ്രാഥമിക തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു.
തൂഫാൻ മറയാക്കി കൊച്ചിയിൽ ഗുണ്ടാനേതാക്കളുടെ യോഗം വിളിച്ചുചേർത്തത് സുഹേൽ ഷാജഹാനായിരുന്നു.. കെ. സുധാകരൻ എംപിയും യോഗത്തിൽ പങ്കെടുത്തിരുന്നു.
ചോദ്യം ചെയ്യലിൽ സുഹേൽ ഷാജഹാൻ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറായില്ല. കണ്ണൂർ സ്വദേശിയായ യുവതിക്ക് ആശുപത്രിയിൽ ജോലി വാങ്ങിനൽകി അവിടെനിന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ച് പണം തട്ടാനായിരുന്നു നീക്കമെന്നാണ് പൊലീസിന്റെ സംശയം. ദൃശ്യങ്ങൾ ചിത്രീകരിച്ച യുവതി ഇപ്പോൾ ഒളിവിലാണ്. ഓൺലൈൻ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സെക്രട്ടറിയാണെന്ന് വ്യാജമായി പരിചയപ്പെടുത്തി സുഹേലിനൊപ്പം ആശുപത്രിയിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയ റോബിൻ ക്രിസ്റ്റഫറും ഒളിവിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
