ന്യൂഡൽഹി: ഡൽഹിയിൽ 16കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു.
സ്ത്രീസുരക്ഷയെക്കുറിച്ച് വെറും വാചകമടികൾ മാത്രമാണ് നടക്കുന്നതെന്നും നൂറുകണക്കിന് സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നാൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷ പോലും സ്ത്രീകൾക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ ആരോപിച്ചു.
16കാരിയായ പെൺകുട്ടിക്ക് നേരെയുണ്ടായത് എല്ലാ അതിരുകളും ലംഘിക്കുന്ന ക്രൂരതയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും പീഡനത്തിനിരയായതായി വ്യക്തമാക്കിയ അവർ, രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും പറഞ്ഞു.
പ്രതികൾക്കെതിരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്ത സംഭവങ്ങളുണ്ടെന്നും സ്ത്രീകൾക്ക് സുരക്ഷ, സ്വാതന്ത്ര്യം, സമത്വം എന്നിവയ്ക്കുള്ള അവകാശങ്ങൾ ഉറപ്പാക്കുന്നതിൽ സമൂഹവും സർക്കാരും പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
