പുതുശേരി: പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പുതുശേരി പാടത്ത് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാടത്തിന് സമീപത്ത് അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ക്വാർട്ടേഴ്സുണ്ട്. ക്വാർട്ടേഴ്സിന് സമീപത്തെ പഴുന്നാന പാടത്തെ കുഴിയിൽ മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.
കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന ആരംഭിച്ചു. സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
