വൈദ്യുതി പ്രതിസന്ധി: യു.ഡി.എഫ് സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്ന് സുരേഷ് ഗോപി; മുന്‍ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തം

SEPTEMBER 19, 2026, 4:44 AM

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയില്‍ യു.ഡി.എഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ താന്‍ തയ്യാറല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സമയമായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇത്തരം ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതില്‍ മുന്‍പ് ഭരിച്ച സര്‍ക്കാരുകള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇത്തരമൊരു രൂക്ഷമായ പ്രതിസന്ധി ഉണ്ടായിട്ടില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ എന്തൊക്കെയാണ് സംഭവിച്ചത് എന്നതിന്റെ വ്യക്തമായ കണക്കുകള്‍ കൂടി പുറത്തുവിടണമെന്ന് സുരേഷ് ഗോപി മറുപടി നല്‍കി. സര്‍ക്കാരിനെതിരെ ബോധപൂര്‍വ്വം വിമര്‍ശനമുയര്‍ത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും, ഇത്തരം ചോദ്യങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ ദുഷ്ടലാക്കുണ്ടെന്നും അദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam