കലോത്സവത്തിനിടെ ബൈക്കില്‍ സികൂള്‍ വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം: ഇടിച്ചുതെറിപ്പിച്ച കാല്‍നടയാത്രക്കാരന്‍ മരിച്ചു

SEPTEMBER 19, 2026, 3:25 AM

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അമിതവേഗതയില്‍ പായിച്ച ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം. അത്തോളി കോതങ്കല്‍ ഈയപ്പക്കണ്ടി സൈതലവി (70) ആണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

കോതങ്കല്‍ ഹൈസ്‌കൂളില്‍ കലോത്സവം നടക്കുന്നതിനിടെ അവിടെനിന്നും മൂന്ന് വിദ്യാര്‍ഥികളുമായി അമിതവേഗതയില്‍ വന്ന ബൈക്ക് റോഡിലൂടെ നടന്നുപോവുകയായിരുന്ന സൈതലവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ വയോധികനെ രക്ഷിക്കാന്‍ നില്‍ക്കാതെ ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോയി.

വാഹനത്തിലുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അപകടം വരുത്തിവെച്ച ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ഥികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam