ഏഷ്യൻ ഗെയിംസ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ സ്വർണ്ണ മെഡൽ

SEPTEMBER 22, 2026, 5:45 AM

കലാശപ്പോരാട്ടത്തിൽ ശ്രീലങ്കയെ 147 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്തി. 2026 ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണ് ഇത്. വനിതാ ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാർജിൻ കൂടിയാണിത്.

2018 ൽ മലേഷ്യക്കെതിരെ നേടിയ 144 റൺസിന്റെ വിജയ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 2023 ലെ ഹാങ്ഷൗ ഗെയിംസ് ഫൈനലിൽ ഇതേ എതിരാളികളെ വീഴ്ത്തി കിരീടം ചൂടിയതിന് ശേഷം, തോൽവിയറിയാതെയുള്ള കുതിപ്പോടെയാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഓപ്പണർമാരായ സ്മൃതി മന്ദാന, ഷഫാലി വർമ്മ, വിക്കറ്റ് കീപ്പർ റിച്ച ഘോഷ് എന്നിവരുടെ തകർപ്പൻ പ്രകടനത്തിലൂടെ റെക്കോർഡ് സ്‌കോർ പടുത്തുയർത്തുകയായിരുന്നു.

ഓപ്പണിംഗ് വിക്കറ്റിൽ 99 റൺസ് അടിച്ചുകൂട്ടിയ ഷഫാലി-മന്ദാന സഖ്യം ശ്രീലങ്കയ്ക്ക് ഒരു ഘട്ടത്തിലും ആധിപത്യം നൽകിയില്ല. കൂടാതെ വനിതാ ടി20യിൽ 4000 റൺസ് കൂട്ടുകെട്ട് തികയ്ക്കുന്ന ആദ്യ ജോഡിയെന്ന ചരിത്രനേട്ടവും ഇരുവരും സ്വന്തമാക്കി. മിന്നും ഫോമിലുള്ള ഷഫാലി 48 റൺസെടുത്ത് പുറത്തായെങ്കിലും, സ്വതസിദ്ധമായ ശൈലിയിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആക്രമിച്ചു കളിച്ച മന്ദാന തന്റെ 37-ാം ടി20 അർധസെഞ്ചുറി കുറിച്ചു. ഇതിനിടെ അന്താരാഷ്ട്ര ടി20 കരിയറിൽ 11,000 റൺസെന്ന നാഴികക്കല്ലും മന്ദാന പിന്നിട്ടു.

vachakam
vachakam
vachakam

അഞ്ച് ഫോറുകളും ഏഴ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു മന്ദാനയുടെ 79 റൺസിന്റെ ഇന്നിംഗ്‌സ്. മന്ദാന നൽകിയ അടിത്തറയിൽ ബാറ്റിംഗ് വെടിക്കെട്ട് തീർക്കാൻ നാലാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ റിച്ച ഘോഷിനായി. താരം വെറും 22 പന്തിൽ നിന്ന് അടിച്ചുകൂട്ടിയത് 49 റൺസാണ്. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന കൂറ്റൻ സ്‌കോറാണ് ഇന്ത്യ അടിച്ചെടുത്തത്. ഏഷ്യൻ ഗെയിംസിന്റെ നാല് പതിപ്പുകളിലെ വനിതാ ടി20യിലെ ഏറ്റവും ഉയർന്ന സ്‌കോറാണിത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കൻ നിരയ്ക്ക് തുടക്കം മുതലേ അടിപതറി. പവർപ്ലേയിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി പാർട്ട് ടൈം ബൗളർ ഷഫാലി വർമ്മ ലങ്കൻ മുൻനിരയെ തകർത്തു. ദീപ്തി ശർമ്മയും ശ്രീചരണിയും കൂടി സ്പിൻ കെണിയൊരുക്കിയതോടെ 10 ഓവറിനുള്ളിൽ ശ്രീലങ്ക 49ന് ആറ് എന്ന പരിതാപകരമായ അവസ്ഥയിലായി.

ജൂണിൽ നടന്ന 2026 ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ശേഷം, ഹർമൻപ്രീത് കൗറും സംഘവും തോൽവിയറിയാതെ പൂർത്തിയാക്കുന്ന ഒമ്പതാമത്തെ മത്സരമാണിത്. ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് ജയത്തോടെ ആരംഭിച്ച ഈ വിജയക്കുതിപ്പ്, 10 പതിപ്പുകളിൽ തങ്ങളുടെ എട്ടാമത്തെ ഏഷ്യാ കപ്പ് കിരീടം ചൂടിയും ഇന്ത്യ കാത്തുസൂക്ഷിച്ചു. ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ തായ്‌ലൻഡ്, ഹോങ്കോംഗ്, പാകിസ്താൻ എന്നിവരെ നിലംപരിശാക്കിയ ഇന്ത്യ സെമിഫൈനലിൽ ബംഗ്ലാദേശിനെയും ഫൈനലിൽ ശ്രീലങ്കയെയും പരാജയപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

ആതിഥേയരായ ജപ്പാനെതിരായ ഏകപക്ഷീയ മത്സരത്തോടെയായിരുന്നു ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് പോരാട്ടങ്ങൾക്ക് തുടക്കമായത്. ജപ്പാനെ 19.5 ഓവറിൽ 57 റൺസിന് ചുരുട്ടിക്കെട്ടിയ ശേഷം, ഷഫാലി വർമ്മയുടെ കൊടുങ്കാറ്റ് ഇന്നിംഗ്‌സിന്റെ ബലത്തിൽ ഇന്ത്യ അഞ്ച് ഓവറിൽ ലക്ഷ്യം കണ്ടു. ഏഷ്യാ കപ്പിലെ ടോപ് സ്‌കോററായതു മുതൽ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ഷഫാലി, ഞായറാഴ്ച ബംഗ്ലാദേശിനെതിരായ സെമിഫൈനലിലും റെക്കോർഡുകൾ തിരുത്തിക്കുറിച്ചു.

വനിതാ ടി20യിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡിൽ ഓപ്പണിംഗ് പങ്കാളി സ്മൃതി മന്ദാനയെ മറികടന്ന ഈ 22കാരി, കന്നി അന്താരാഷ്ട്ര സെഞ്ചുറിയും നേടി ഏഷ്യൻ ഗെയിംസിൽ സെഞ്ചുറി നേടുന്ന ആദ്യ വനിതയെന്ന ചരിത്രവും കുറിച്ചു.

2010 മുതൽ ഏഷ്യാഡിന്റെ ഭാഗമായ ക്രിക്കറ്റ്, 2018ൽ ഒഴികെ മറ്റെല്ലാ പതിപ്പുകളിലും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഹാങ്ഷൗ ഗെയിംസ് വരെ ഇന്ത്യ ഇതിൽ പങ്കെടുത്തിരുന്നില്ല. അരങ്ങേറ്റത്തിൽ തന്നെ സ്വർണം നേടിയ ഇന്ത്യ, ഇപ്പോൾ കിരീടം നിലനിർത്തിയതോടെ പാക്കിസ്ഥാന് (2010, 2014) ശേഷം ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്തുന്ന രണ്ടാമത്തെ ടീമായി മാറി.

vachakam
vachakam
vachakam

നേരിട്ട് ക്വാർട്ടർ ഫൈനൽ യോഗ്യത ഉറപ്പാക്കിയ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം സെപ്തംബർ 28 ന് സ്വർണം നിലനിർത്താനുള്ള പോരാട്ടത്തിനിറങ്ങും. അതേസമയം, ഹർമൻപ്രീതിന്റെ നേതൃത്വത്തിലുള്ള വനിതാ ടീമിന്റെ അടുത്ത മത്സരം ഒക്ടോബർ അവസാനത്തോടെ നാട്ടിൽ നടക്കുന്ന സിംബാബ്‌വെക്കെതിരായ വൈറ്റ് ബോൾ പരമ്പരയാണ്. തുടർന്ന് ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനും ആതിഥേയത്വം വഹിക്കും. അടുത്ത വർഷം ഫെബ്രുവരിയിൽ ആദ്യമായി നടക്കുന്ന വനിതാ ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ വേദിയാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam