ഡി.പി.എൽ മാച്ച് ഫിക്സിംഗ് ആരോപണം: വാർത്തകൾ നിഷേധിച്ച് സി.എസ്.കെ താരം വാഞ്ച് ബേദി

SEPTEMBER 23, 2026, 4:45 AM

ഡൽഹി: ഡൽഹി പ്രീമിയർ ലീഗിനിടെ  ചെന്നൈ സൂപ്പർ കിംഗ്സ് താരവുമായി ബന്ധപ്പെട്ട് മാച്ച് ഫിക്സിംഗ് നടന്നു എന്ന തരത്തിൽ പുറത്തുവന്ന വാര്‍ത്തകൾ പൂർണ്ണമായും തള്ളി സെൻട്രൽ ഡൽഹി കിംഗ്സ് വിക്കറ്റ് കീപ്പർ ബാറ്റർ വാഞ്ച് ബേദി. സോഷ്യൽ മീഡിയയിലും വെബ്‌സൈറ്റുകളിലും പ്രചരിക്കുന്ന വാർത്തകൾ വ്യാജവും തികച്ചും അപകീർത്തികരവുമാണെന്ന് താരം വ്യക്തമാക്കി. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മത്സരക്രമക്കേടുമായി ബന്ധപ്പെട്ട് പുറത്തുവന്ന സ്റ്റിംഗ് ഓപ്പറേഷനിൽ പരാമർശിക്കുന്ന വ്യക്തി താനല്ലെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ബേദി വ്യക്തമാക്കിയത്. "എന്നെയുമായി ബന്ധപ്പെടുത്തി നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ തികച്ചും അടിസ്ഥാനമില്ല. ഇത്തരം ആരോപണങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. വ്യാജ വാർത്തകൾ ഉണ്ടാക്കുന്നതിൽ നിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും എല്ലാവരും പിന്തിരിയണം," വാഞ്ച് ബേദി കുറിച്ചു.

ഡൽഹി പ്രീമിയർ ലീഗിൽ പുരാനി ഡൽഹി 6 ടീമിനായി കളിച്ചിട്ടുള്ള ബേദിയെ 2025 ഐ.പി.എൽ ലേലത്തിൽ സി.എസ്.കെ സ്വന്തമാക്കിയിരുന്നു. അതേസമയം, ഡി.പി.എല്ലുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വ്യക്തത വരുത്തി ഡൽഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (DDCA) രംഗത്തെത്തി.

vachakam
vachakam
vachakam

നിലവിൽ പ്രചരിക്കുന്ന വാർത്തകൾ കേവലം ആരോപണങ്ങൾ മാത്രമാണെന്നും, ഒരു ഔദ്യോഗിക ഏജൻസിയും ഇവ സ്ഥിരീകരിച്ചിട്ടില്ലെന്നും ഡി.ഡി.സി.എ പ്രസ്താവനയിൽ പറഞ്ഞു. കൃത്യമായ തെളിവുകളോ അന്വേഷണ റിപ്പോർട്ടോ ഇല്ലാതെ കളിക്കാർക്കോ ഫ്രാഞ്ചൈസികൾക്കോ എതിരെ നിഗമനങ്ങളിൽ എത്തുന്നത് ഉചിതമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam