കോട്ടയം: കോട്ടയത്ത് രണ്ട് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു.പിണ്ണാക്കനാട് സ്വദേശി അലൻ – സുനീഷ ദമ്പതികളുടെ രണ്ടാമത്തെ മകൻ ഇവാന്‍ അലക്‌സ് (2) ആണ് മരിച്ചത്.
കോട്ടയം തിടനാട് പിണ്ണാക്കനാട്ട് ആണ് ദാരുണമായ സംഭവം നടന്നത്.മുറ്റത്ത് കൂടി കളിച്ചു നടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്.വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റിൽ ആണ് കുട്ടി വീണത്.
ഉടൻ തന്നെ ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.ഇവാന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
