'നിരീശ്വരവാദി പേജുകൾ ഏറ്റവും ഫോളോ ചെയ്യുന്നത് മുസ്ലിം പെൺകുട്ടികൾ, സമുദായ സംഘടനകൾക്ക് ഇത് മനസിലാകുന്നില്ല'; മന്ത്രി കെ എം ഷാജി

SEPTEMBER 28, 2026, 3:42 AM

മലപ്പുറം: നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്ലിം പെൺകുട്ടികളാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി. 

മുസ്ലിം പെൺകുട്ടികളുടെ പുരോഗതിയും സാമൂഹിക മാറ്റങ്ങളും മനസ്സിലാക്കാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നില്ലെന്നും  ഇക്കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സംഘടനകൾക്ക് പോലും പുതിയ തലമുറയിലെ പെൺകുട്ടികളെ ശരിയായ രീതിയിൽ നയിക്കാനോ നിർദേശങ്ങൾ നൽകാനോ സാധിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ ഒരുതരത്തിലും പരിവർത്തിക്കപ്പെടാത്ത സംഘടനകൾ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

സി ജെ പി സമരത്തിൽ പോലും മുസ്ലിം പെൺകുട്ടികൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.  കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാറിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam