ഇങ്ങനെ പോയാൽ 'അമ്മ' യ്ക്ക് വേണ്ടി സ്പെഷ്യൽ കോടതി വേണ്ടിവരുമല്ലോ? വിമർശനവുമായി ഹൈക്കോടതി

SEPTEMBER 28, 2026, 3:38 AM

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങൾ  തുടർച്ചയായി കോടതി കയറുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നടി അൻസിബ ഹസന്റെ പരാതിയിൽ പോലീസെടുത്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ചിന്റെ ഭാഗത്തുനിന്ന് കടുത്ത പരമാർശമുണ്ടായത്. ഈ പോക്ക് തുടർന്നാൽ താരസംഘടനയ്ക്ക് വേണ്ടി മാത്രം ഒരു സ്പെഷ്യൽ കോടതി വേണ്ടിവരുമല്ലോ എന്ന് ഹൈക്കോടതി ചോദിച്ചു.

പാവപ്പെട്ട സാധാരണക്കാരുടെ അനവധി പ്രശ്നങ്ങൾ തീർപ്പാക്കാൻ കാത്തിരിക്കുമ്പോൾ താരങ്ങളുടെ ഇത്തരം ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ മാത്രമേ സമയം കാണുകയുള്ളൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിന് ശേഷം സംഘടനയിൽ രൂപപ്പെട്ട ഭിന്നിപ്പാണ് പരസ്പരമുള്ള ആരോപണങ്ങളിലേക്കും കേസ് വഴക്കുകളിലേക്കും നയിച്ചത്. നേരത്തെ അൻസിബയും വിഷയം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

vachakam
vachakam
vachakam

അതേസമയം, തനിക്കെതിരെയുള്ള കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ലക്ഷ്മി പ്രിയയുടെ ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. വിഷയത്തിൽ സർക്കാരിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ട ഹൈക്കോടതി, ഹർജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി വെച്ചു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam