കൊച്ചി: പ്ലസ്ടു വിദ്യാർഥിനിയെ അപമാനിച്ചെന്ന പരാതിയിൽ സസ്‌പെൻഷനിലായ കെഎസ്ആർടിസി കണ്ടക്ടർക്ക് പിന്തുണയുമായി ഡിസിസി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ്.
പരാതിക്കാരി എസ്എഫ്‌ഐ സംഘടനയുടെ പിൻബലമുള്ളയാളാണ്. സർക്കാർ ചെയ്തത് എളുപ്പം എടുക്കാൻ പറ്റുന്ന നടപടിയാണെന്നും ഷെറിൻ വർഗ്ഗീസ് ഫേസ്ബുക്കിൽ കുറിച്ചു. മുടി പറ്റെ വെട്ടാനും, ജെൻഡർ ന്യൂട്രൽ വേഷം ധരിക്കാനും അവകാശമുള്ള കേരളത്തിൽ സർക്കാർ ഒരു കാര്യം ചെയ്യണം. യാത്രാനുകൂല്യമുള്ള യാത്രക്കാരുടെ തിരിച്ചറിയൽ കാർഡ്, ആവശ്യമെങ്കിൽ പരിശോധിക്കാനുള്ള അനുവാദം കെഎസ്ആർടിസി കണ്ടക്ടർമാർക്ക് നൽകണമെന്നും ഷെറിൻ ആവശ്യപ്പെട്ടു. തൻറെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ കണ്ടക്ടർ നിരപരാധിയാണെന്നും സാക്ഷികൾ ഉണ്ടെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച സംഭവത്തിൽ കണ്ടക്ടർക്കെതിരെ കേസെടുത്തിരുന്നു. കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ കയറിയ വിദ്യാർഥിനിയെയാണ് കണ്ടക്ടർ ദയാദാക്ഷിണ്യമില്ലാതെ അപമാനിച്ചത്. സംഭവം ഇങ്ങനെഗുരുവായൂർ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദർശിനി ബസിൽ വെച്ചാണ് കണ്ടക്ടർ വിദ്യാർഥിനിയെ അവഹേളിക്കുകയും സൗജന്യ ടിക്കറ്റ് നൽകാൻ കഴിയില്ലെന്ന് പറയുകയും ചെയ്തത്. ഇതിനെയൊക്കെ കണ്ടാൽ പെണ്ണാണെന്ന് തോന്നുന്നില്ലെന്നും അതുകൊണ്ട് സീറോ ടിക്കറ്റ് നൽകാൻ കഴിയില്ല എന്ന് പറയുകയും ചെയ്തുവെന്ന് വിദ്യാർഥിനി പറവൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. നീ പെണ്ണാണോ എന്നറിയാൻ ഡ്രസ്സ് ഊരി നോക്കണമെന്നും അല്ലെങ്കിൽ പെണ്ണാണെന്ന് നെറ്റിയിൽ എഴുതി ഒട്ടിക്കണമെന്നും രോഷാകുലനായി പറഞ്ഞു. 'ഇതിനെ കണ്ടാൽ പെണ്ണാണെന്ന് തോന്നുമോ' എന്ന് ഉറക്കെ യാത്രക്കാരോടായി ചോദിക്കുകയും ചെയ്തതായി പെൺകുട്ടി പറഞ്ഞു. തന്റെ സ്ത്രീത്വത്തെ അപമാനിക്കുകയും മാനസിക ബുദ്ധിമുട്ട് തോന്നുന്ന തരത്തിൽ പൊതുസമൂഹത്തിന് മുന്നിൽ ആക്ഷേപിക്കുന്നതരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു. തനിക്ക് നാണക്കേടും മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കിയ കണ്ടക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
