അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ചത് സംഘടനാ തലത്തിൽ എടുത്ത തീരുമാനമാണെന്ന് ഒ.ജെ. ജനീഷ്

SEPTEMBER 28, 2026, 2:15 AM

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ചത് സംഘടനാ തലത്തിൽ എടുത്ത തീരുമാനമാണെന്ന് ഒ.ജെ. ജനീഷ്.  അതിന് മറുപടിയായി തിരിച്ചും കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം വിമർശിച്ചു.  

കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. വിവിഐപി വാഹനത്തിന് തൊട്ടടുത്ത് വരെ പ്രതിഷേധക്കാർ എങ്ങനെയെത്തി എന്നാണ് പാർട്ടി ചോദിക്കുന്നത്. വീഴ്ച ചൂണ്ടിക്കാട്ടി ബിബി ഗോപകുമാർ എം എൽ എ ഡിജിപിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.

അമിത് ഷാ കഴിഞ്ഞ ദിവസം ആശ്രാമം മൈതാനത്ത് ഹെലികോപ്ടറിൽ എത്തിയ ശേഷം റോഡുമാർഗം നിർദിഷ്ട പരിപാടിയുടെ ഉദ്ഘാടനത്തിനായി കുണ്ടറയിലേക്ക് പോകും വഴിയായിരുന്നു കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനവ്യൂഹത്തിനു മുന്നിൽ എത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിലും പ്രവർത്തകരും വിവിഐപി വാഹനത്തിന് 50 മീറ്റർ അരികിൽ വരെ എത്തിയതെങ്ങനെയെന്നാണ് ചോദ്യമുയരുന്നത്.

vachakam
vachakam
vachakam

സുരക്ഷാവലയത്തിലേക്ക് ജനപ്രതിനിധികൾക്ക് കടക്കാൻ സാധിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam