മലപ്പുറം: മലപ്പുറം മങ്കടയില്‍ പെന്‍ഷന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഐഎം ഏരിയ കമ്മറ്റി അംഗത്തിനെതിരെ പാര്‍ട്ടി നടപടി. മങ്കട ഏരിയാ കമ്മിറ്റി അംഗമായ കെ ടി നൗഫലിനെ ഒരു വര്‍ഷത്തേക്ക് പുറത്താക്കി.
പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് മൂര്‍ക്കനാട് ശാഖാ ജീവനക്കാരനായിരുന്നു നൗഫല്‍. പെന്‍ഷന്‍ നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ നൗഫലിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മൂര്‍ക്കനാട് സ്വദേശിയായ വീട്ടമ്മയുടെ വിധവാ പെന്‍ഷന്‍ തട്ടിയെടുത്തെന്നായിരുന്നു നൗഫലിനെതിരായ പരാതി. 2025 നവംബര്‍ മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള പത്തുമാസത്തെ പെന്‍ഷന്‍ തുകയായ 20,000 രൂപ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് കൈപ്പറ്റിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
