മുട്ടിൽ മരംമുറിക്കേസ് അട്ടിമറി: അന്വേഷണം ഉന്നത ഉദ്യോ​ഗസ്ഥരിലേക്കും?  

SEPTEMBER 28, 2026, 12:28 AM

കണ്ണൂർ: മുട്ടിൽ മരംമുറിക്കേസിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ.  കേസിൽ ദുരൂഹമായ ഒട്ടേറെ സാഹചര്യങ്ങളുണ്ട്. അന്നത്തെ റവന്യൂ സെക്രട്ടറിയായിരുന്ന ഡോ. ജയതിലകിന്റെ ഉത്തരവ് ഇറങ്ങിയ സാഹചര്യം ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു. 

മുൻ സർക്കാർ പ്രതികൾക്ക് ഊരിപ്പോകാൻ സാഹചര്യമൊരുക്കി?

കേസിലെ പ്രതികൾ ഒരു ചാനൽ ഓഫീസിൽ വെച്ച് ഗൂഢാലോചന നടത്തിയെന്നും അതിന് മറ്റൊരു മാധ്യമപ്രവർത്തകൻ ദൃക്സാക്ഷിയാണെന്നും കാണിച്ച് തനിക്ക് ഇ-മെയിൽ പരാതി ലഭിച്ചു. ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം വേണം. മുട്ടിൽ മരംമുറിയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ട്. മുൻ സർക്കാർ പ്രതികൾക്ക് ഊരിപ്പോകാൻ സാഹചര്യമൊരുക്കിയോ എന്ന് സംശയിക്കുന്നു. കുറ്റപത്രത്തിൽ വീഴ്ച സംഭവിച്ചത് ബോധപൂർവമാണോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഭീഷണിക്ക് വഴങ്ങി രാഷ്ട്രീയപ്രവർത്തനം നടത്താനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ടോം ജോസഫിനെതിരെ കേസുള്ള കാര്യം അറിയില്ലായിരുന്നു

കെഎഎസ്ഇ ഡയറക്ടറാക്കാൻ നിശ്ചയിച്ച ടോം ജോസഫിനെതിരെ വന്ന വാർത്തകളെക്കുറിച്ച് എഡിജിപിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്വമേധയാ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. താൻ മുൻപ് മന്ത്രിയായിരുന്നപ്പോഴും സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും ടോം ജോസഫിനെതിരെ കേസുള്ള കാര്യം അറിയില്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam