തൃക്കൊടിത്താനത്ത് വിജയം ഉറപ്പിച്ച് എൽഡിഎഫ്

SEPTEMBER 29, 2026, 1:34 AM

 തിരുവനന്തുരം: സംസ്ഥാനത്ത് 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിന്‌റെ ഫലംപുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. യുഡിഎഫിന് 18 സീറ്റുകൾ സ്വന്തമായപ്പോൾ എൽഡിഎഫ് 15 ഇടത്ത് വിജയിച്ചു.

 തൃക്കൊടിത്താനത്ത് എൽഡിഎഫ് അട്ടിമറി വിജയം നേടി. കോട്ടയം തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മഞ്ജു സുജിത്താണ് വിജയിച്ചത്. 

 തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ആദ്യം യു.ഡി.എഫിന് ഉണ്ടായിരുന്ന ലീഡ് കുറച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 

vachakam
vachakam
vachakam

 നിലവിലെ സിറ്റിങ് മെമ്പറായിരുന്ന വിനു ജോബ് നിയമസഭയിലേക്ക് (ചങ്ങനാശ്ശേരി എം.എൽ.എ ആയി) തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് തൃക്കൊടിത്താനം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 

 ഇടത് സ്ഥാനാർത്ഥി മഞ്ജു സുജിത്ത് 16280 വോട്ട് നേടി. യുഡിഎഫിന്റെ വിജയ് ജോസ് മാരേട്ട് 14140 വോട്ട് നേടി. ബിജെപിയുടെ എ.മനോജ് 3993 വോട്ട് നേടി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam