കൊച്ചി: യൂട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്ക് കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് വാഹനമോടിച്ച് മറ്റ് വാഹനങ്ങളിൽ ഇടിച്ച കേസിൽ അറസ്റ്റിലായത്. കിട്ടിയ അവസരത്തിൽ അശ്വന്തിനായി കിടിലൻ ട്രോൾ കേരള പൊലീസും കൊടുത്തും.
‘ഡ്രിങ്ക് ആൻഡ് ഡ്രൈവ്’ എന്ന പേരിൽ സിനിമാ പോസ്റ്ററിന് സമാനമായ ചിത്രമാണ് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ‘ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്… സെക്കൻഡ് ഹാഫിൽ ഫൈനും കേസും… റേറ്റിങ്: 0/10, പടം വൻ പരാജയം!’ എന്നാണ് പോസ്റ്റിലെ പരിഹാസരൂപത്തിലുള്ള കുറിപ്പ്. ട്രോളിനൊപ്പം മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പും കേരള പൊലീസ് നൽകിയിട്ടുണ്ട്. ‘മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവൻ മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതത്തെ ബാധിച്ചേക്കാം. അതുകൊണ്ട് മദ്യപിച്ചാൽ ഡ്രൈവ് ചെയ്യരുത്. സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റൊരു വഴി തിരഞ്ഞെടുക്കൂ’ എന്നാണ് മുന്നറിയിപ്പ്.",
എരഞ്ഞിപ്പാലം ഭാഗത്ത് വെച്ച് അശ്വന്ത് കോക്ക് ഓടിച്ച വാഹനം മറ്റ് വാഹനങ്ങളിൽ ഇടിച്ചതിന് പിന്നാലെ നാട്ടുകാർ വാഹനം തടഞ്ഞുനിർത്തി അശ്വന്തിനെ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. പിന്നാലെ കേസെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
