തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തിരുവല്ല കുറ്റൂരിൽ യുഡിഎഫിന് വിജയം, കോലഞ്ചേരി ഈസ്റ്റ് വാർഡ് നിലനിർത്തി ട്വൻ്റി - ട്വൻ്റി

SEPTEMBER 29, 2026, 1:02 AM

പത്തനംതിട്ട: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തിരുവല്ല കുറ്റൂരിൽ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർഥി രബീഷ് മോൻ ജയിച്ചു. എൽഡിഎഫിൽ നിന്നാണ് പിടിച്ചെടുത്തത്. എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കോലഞ്ചേരി ഈസ്റ്റ് വാർഡ് നിലനിർത്തി ട്വൻ്റി - ട്വൻ്റി. ട്വൻ്റി - 20 സ്ഥാനാർഥി ദീനമ്മ ജേക്കബാണ് വിജയിച്ചത്.

പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് 13 ആം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി പി. ഗിരീശന് വിജയം. 48വോട്ടുകൾക്കാണ് പി. ഗിരീശൻ്റെ വിജയം.

vachakam
vachakam
vachakam

മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ് 139 വോട്ടിന് എൽഡിഎഫ് വിജയിച്ചു. യുഡിഎഫിൻ്റെ കയ്യിലുണ്ടായിരുന്ന വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.

ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം. ഇടതു കോട്ടയിൽ സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്. കുറുമല സീറ്റാണ് പിടിച്ചെടുത്തത്.

മലപ്പുറത്ത് 4 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടണ്ണം എൽഡിഎഫും രണ്ടണ്ണം യുഡിഎഫും നിലനിർത്തി. മങ്കടയിൽ എൽഡിഎഫ് മുസ്ലീം ലീഗ് - വെൽഫെയർ സഖ്യത്തെ തോൽപ്പിച്ചു.

vachakam
vachakam
vachakam

കണ്ണൂർ തളിക്കുളം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ എൽഡിഎഫ് വിജയിച്ചു. യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷൻ യുഡിഎഫിന് വിജയം. രവീന്ദ്രൻ തിച്ചൂരാണ് ജയിച്ചത്. ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡ് കോൺഗ്രസ് നിലനിർത്തി. വി.ഒ. പൈലപ്പൻ വിജയിച്ചു. 345 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയം.

പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി വിജയിച്ചു. 18 വോട്ടിനാണ് എൽഡിഎഫ് ജയിച്ചത്.


vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam