അന്‍സിബ വീണ്ടും കോടതിയില്‍: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യം

SEPTEMBER 30, 2026, 12:52 AM

കൊച്ചി: സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന കേസില്‍ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി നടി അന്‍സിബ ഹസന്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. 

അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയക്കെതിരെ മാത്രമാണ് കേസ് എടുത്തത്, ബാക്കിയുള്ളവരെ പൊലിസ് മനപൂര്‍വം ഒഴിവാക്കി എന്നാണ് അന്‍സിബ ഹര്‍ജിയില്‍ പറയുന്നത്. അതിനാല്‍ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പുതിയ ഉദ്യോഗസ്ഥന് ചുമതല നല്‍കണമെന്നാണ് അന്‍സിബയുടെ ആവശ്യം.

അന്‍സിബയുടെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലിസ് ലക്ഷ്മിപ്രിയക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുത്തിരുന്നു. ലക്ഷ്മിപ്രിയയും യുട്യൂബ് ചാനല്‍ ഉടമയും നടി ശ്വേത മേനോനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്നായിരുന്നു അന്‍സിബയുടെ പരാതി.

vachakam
vachakam
vachakam

അന്‍സിബ നല്‍കിയ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കഴിഞ്ഞദിവസമാണ് കേസെടുത്തത്. നിലവില്‍ ക്രിമിനല്‍ മാനനഷ്ടത്തിന്റെ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.കോടതി നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്താത്തതില്‍ വീണ്ടും നിയമനടപടിക്ക് ഒരുങ്ങുകയാണ് അന്‍സിബ.  അശ്ലീല പരാമര്‍ശങ്ങള്‍ ചേര്‍ത്ത് തനിക്കെതിരെ ലക്ഷ്മി പ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നും കാട്ടിയായിരുന്നു അന്‍സിബ പൊലീസിനെ സമീപിച്ചത്. പരാതിയില്‍ കേസെടുക്കാതിരുന്നതോടെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതി അന്‍സിബയുടെ ഹര്‍ജി തള്ളുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam