കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായെന്ന സംസ്ഥാന തല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേക്ക് പൊലീസ്. കളിക്കുന്നതിനിടെ വീണുണ്ടായ ചെറിയ ചുണ്ടിലെ മുറിവിന് സ്റ്റിച്ച് ഇടാനാണ് കുഞ്ഞിനെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചത്.
കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റ കുട്ടിക്ക് സ്റ്റിച്ച് ഇടാൻ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനാവുകയായിരുന്നു. ഒരാഴ്ചക്ക് ശേഷം ജൂലൈ 10ന് കുട്ടി മരിച്ചു. ചികിത്സാ പിഴവ് ഉണ്ടായെന്നായിരുന്നു ആദ്യം വിഷയം പരിഗണിച്ച ജില്ലാതല വിദഗ്ധ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്.
ആശുപത്രിയിലെ ചികിത്സയിൽ വീഴ്ചയുണ്ടായെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയത്. കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കണോയെന്ന് പൊലീസ് ഉടൻ തീരുമാനിക്കും. അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് നിലവിൽ പ്രതി ചേർത്തിട്ടുള്ളത്. പീഡിയാട്രിഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരെക്കൂടി പ്രതി ചേർക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
നിസാര മുറിവ് മാത്രമുണ്ടായിരുന്ന കുഞ്ഞിന് ജനറൽ അനസ്തീഷ്യ നൽകേണ്ട യാതൊരു സാഹചര്യവും ഇല്ലായിരുന്നുവെന്നും, ഡോക്ടർമാരുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും സമിതിയുടെ അന്വേഷണത്തിൽ വ്യക്തമായി. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കി പയ്യന്നൂർ പോലീസിന് കൈമാറിയത്. അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ നേരത്തെ കേസെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
